O you who have believed, prescribed for you is legal retribution for those murdered – the free for the free, the slave for the slave, and the female for the female. But whoever overlooks from his brother [i.e., the killer] anything, then there should be a suitable follow-up and payment to him [i.e., the deceased's heir or legal representative] with good conduct. This is an alleviation from your Lord and a mercy. But whoever transgresses after that will have a painful punishment. (Al-Baqarah [2] : 178)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
വിശ്വസിച്ചവരേ, കൊല്ലപ്പെട്ടവന്റെ കാര്യത്തില്‍ പ്രതിക്രിയ നിങ്ങള്‍ക്ക് നിയമമാക്കിയിരിക്കുന്നു. കൊന്നത് സ്വതന്ത്രനാകട്ടെ, അടിമയാകട്ടെ, സ്ത്രീയാകട്ടെ. എന്നാല്‍ കൊലയാളിക്ക് തന്റെ സഹോദരനില്‍നിന്ന് മാപ്പ് ലഭിക്കുകയാണെങ്കില്‍ നല്ല നിലയില്‍ അതംഗീകരിക്കുകയും മാന്യമായ നഷ്ടപരിഹാരം നല്‍കുകയും വേണം. നിങ്ങളുടെ നാഥനില്‍നിന്നുള്ള ഒരിളവും കാരുണ്യവുമാണിത്. പിന്നെയും പരിധി വിടുന്നവര്‍ക്ക് നോവേറിയ ശിക്ഷയുണ്ട്. (അല്‍ബഖറ [2] : 178)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
സത്യവിശ്വാസികളേ, കൊലചെയ്യപ്പെടുന്നവരുടെ കാര്യത്തില്‍ തുല്യശിക്ഷ നടപ്പാക്കുക എന്നത് നിങ്ങള്‍ക്ക് നിയമമാക്കപ്പെട്ടിരിക്കുന്നു. സ്വതന്ത്രനു പകരം സ്വതന്ത്രനും, അടിമയ്ക്കു പകരം അടിമയും, സ്ത്രീക്കു പകരം സ്ത്രീയും (കൊല്ലപ്പെടേണ്ടതാണ്.) ഇനി അവന്ന് (കൊലയാളിക്ക്) തൻ്റെ സഹോദരൻ്റെ പക്ഷത്ത് നിന്ന് വല്ല ഇളവും ലഭിക്കുകയാണെങ്കില്‍ (മാപ്പ് നൽകിയവൻ നഷ്ടപരിഹാരം വാങ്ങാൻ) മര്യാദയോടെയുള്ള വഴി സ്വീകരിക്കുകയും, (കൊലപാതകി) നല്ല നിലയില്‍ അവന് (നഷ്ടപരിഹാരം) കൊടുത്തു വീട്ടുകയും ചെയ്യേണ്ടതാകുന്നു.[1] നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു വിട്ടുവീഴ്ചയും കാരുണ്യവുമാകുന്നു അത്. ഇനി അതിനു ശേഷവും ആരെങ്കിലും അതിക്രമം പ്രവര്‍ത്തിക്കുകയാണെങ്കില്‍ അവന് വേദനയേറിയ ശിക്ഷയുണ്ടായിരിക്കും.
[1] കൊലയാളിക്ക് മാപ്പ് നല്കുവാനും, പ്രതികാരത്തിന് പകരം നഷ്ടപരിഹാരം മതിയെന്ന് വെക്കുവാനും കൊല്ലപ്പെട്ടവൻ്റെ അടുത്ത ബന്ധുക്കള്‍ക്ക് ഇസ്ലാം അനുവാദം നല്കുന്നു. കൊലയാളിയുടെ പക്ഷത്തുള്ളവര്‍ ഈ ഔദാര്യം ഒരു ദൗര്‍ബല്യമായി കാണരുത്. കഴിയുംവേഗം ന്യായാനുസൃതമായ നഷ്ടപരിഹാരം അവര്‍ കൊടുത്തുവീട്ടേണ്ടതുണ്ട്.
2 Mokhtasar Malayalam
അല്ലാഹുവിൽ വിശ്വസിക്കുകയും അവന്റെ റസൂലിനെ പിൻപറ്റുകയും ചെയ്യുന്ന വിശ്വാസികളേ, മനഃപൂർവ്വവും ശത്രുതയോടെയും മറ്റുള്ളവരെ കൊലചെയ്യുന്നവരുടെ കാര്യത്തിൽ തുല്യശിക്ഷ നടപ്പാക്കുക എന്നത് നിങ്ങൾക്ക് നിയമമാക്കപ്പെട്ടിരിക്കുന്നു. കൊലയാളിക്ക് അവന്റെ കുറ്റകൃത്യത്തിനനുസരിച്ച ശിക്ഷയായിരിക്കണം. സ്വതന്ത്രനു പകരം സ്വതന്ത്രനും, അടിമയ്ക്കു പകരം അടിമയും, സ്ത്രീക്കു പകരം സ്ത്രീയും കൊല്ലപ്പെടേണ്ടതാണ്. ഇനി കൊല്ലപ്പെട്ടവൻ മരണത്തിനുമുമ്പ് ഇളവ് നൽകുകയോ, മരണപ്പെട്ടവൻറെ രക്ഷാകർത്താക്കൾ ദിയ (നഷ്ടപരിഹാരം) - മാപ്പുനൽകുന്നതിന് വേണ്ടി കൊലയാളി നൽകുന്ന ധനം - സ്വീകരിച്ച് ഇളവ് നൽകുകയോ ചെയ്താൽ, മാപ്പുനൽകിയവർ നഷ്ടപരിഹാരം ആവശ്യപ്പെടുന്നതിൽ മര്യാദ പാലിക്കണം; എടുത്തുപറഞ്ഞും ഉപദ്രവിച്ചുമാവരുത്. കൊന്നവൻ നഷ്ടപരിഹാരം കാലതാമസം വരുത്തിയും താമസിപ്പിച്ചും പിന്തിപ്പിക്കാതെ നല്ല നിലയിൽ കൊടുത്തു വീട്ടുകയും ചെയ്യേണ്ടതാകുന്നു. നഷ്ടപരിഹാരം സ്വീകരിക്കാനും മാപ്പുനൽകാനുമുള്ള അവസരം നിശ്ചയിച്ചു എന്നത് നിങ്ങളുടെ റബ്ബിങ്കൽ നിന്നുള്ള ഒരു വിട്ടുവീഴ്ചയും ഈ സമുദായത്തോടുള്ള അവന്റെ കാരുണ്യവുമാകുന്നു. ഇനി മാപ്പുനൽകി നഷ്ടപരിഹാരം സ്വീകരിച്ച ശേഷവും ആരെങ്കിലും കൊലയാളിയോട് അതിക്രമം പ്രവർത്തിക്കുകയാണെങ്കിൽ അവന് അല്ലാഹുവിൽ നിന്ന് വേദനയേറിയ ശിക്ഷയുണ്ടായിരിക്കും.