There shall be no compulsion in [acceptance of] the religion. The right course has become distinct from the wrong. So whoever disbelieves in Taghut and believes in Allah has grasped the most trustworthy handhold with no break in it. And Allah is Hearing and Knowing. (Al-Baqarah [2] : 256)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
മതത്തില്‍ ബലപ്രയോഗം അരുത്. നന്മതിന്മകളുടെ വഴികള്‍ വ്യക്തമായും വേര്‍തിരിഞ്ഞുകഴിഞ്ഞിരിക്കുന്നു. അതിനാല്‍ വ്യാജ ദൈവങ്ങളെ നിഷേധിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നവന് മുറുകെപ്പിടിച്ചത് ഉറപ്പുള്ള കയറിലാണ്. അതറ്റുപോവില്ല. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു. (അല്‍ബഖറ [2] : 256)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്മാര്ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന് വ്യക്തമായി വേര്‍തിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു. ആകയാല്‍ ഏതൊരാള്‍ ദുര്‍മൂര്‍ത്തികളെ അവിശ്വസിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ അവന് പിടിച്ചിട്ടുള്ളത് ബലമുള്ള ഒരു കയറിലാകുന്നു. അത് പൊട്ടിപോവുകയേ ഇല്ല. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.
2 Mokhtasar Malayalam
ഇസ്ലാം മതത്തിൽ പ്രവേശിക്കാൻ ഒരാളുടെ മേലും ഭീഷണിയില്ല. കാരണം അത് വ്യക്തമായ സത്യത്തിൻ്റെ മതമാകുന്നു. അതിനാൽ ഒരാളെയും അതിലേക്ക് നിർബന്ധിക്കേണ്ട ആവശ്യമേയില്ല. സന്മാർഗം ദുർമാർഗത്തിൽ നിന്ന് വ്യക്തമായി വേർതിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു. ഏതൊരാൾ അല്ലാഹുവല്ലാതെ ആരാധിക്കപ്പെടുന്ന സകല വസ്തുക്കളെയും നിഷേധിക്കുകയും അതിൽ നിന്നെല്ലാം അകൽച്ച പാലിക്കുകയും, അല്ലാഹുവിൽ മാത്രം വിശ്വസിക്കുകയും ചെയ്യുന്നുവെങ്കിൽ പരലോക രക്ഷക്ക് കാരണമാകുന്ന ദീനിലെ ഏറ്റവും ശക്തമായ -മുറിഞ്ഞു പോകാത്ത- വഴിയാണ് അവൻ മുറുകെ പിടിച്ചിരിക്കുന്നത്. അല്ലാഹു അവൻ്റെ അടിമകളുടെ വാക്കുകൾ കേൾക്കുന്നവനും അവരുടെ പ്രവർത്തനങ്ങൾ നന്നായി അറിയുന്നവനുമാകുന്നു. അവക്കെല്ലാമുള്ള പ്രതിഫലം അവൻ അവർക്ക് നൽകുകയും ചെയ്യും.