അവന് ദീര്‍ഘായുസ്സ് നല്കപ്പെട്ടിരുന്നെങ്കില് എന്ന്
alfa sanatin
أَلْفَ سَنَةٍ
(of) a thousand year(s)
ആയിരം കൊല്ലം
wamā huwa
وَمَا هُوَ
But not it
അതല്ലതാനും
bimuzaḥziḥihi
بِمُزَحْزِحِهِۦ
(will) remove him
അവനെ അകറ്റികളയുന്നത്
mina l-ʿadhābi
مِنَ ٱلْعَذَابِ
from the punishment
ശിക്ഷയില്‍ നിന്ന്
an yuʿammara
أَن يُعَمَّرَۗ
that he should be granted life
അവന് ദീര്‍ഘായുസ്സ് നല്കപ്പെടല്
wal-lahu
وَٱللَّهُ
And Allah
അല്ലാഹു
baṣīrun
بَصِيرٌۢ
(is) All-Seer
കണ്ടറിയുന്നവനാണ്
bimā yaʿmalūna
بِمَا يَعْمَلُونَ
of what they do
അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി
Wa latajidannahum ahrasannaasi 'alaa hayaatinw wa minal lazeena ashrakoo; yawaddu ahaduhum law yu'ammaru alfa sanatinw wa maa huwa bi muzahzihihee minal 'azaabi ai yu'ammar; wallaahu baseerum bimaa ya'maloon (al-Baq̈arah 2:96)
And you will surely find them the most greedy of people for life – [even] more than those who associate others with Allah. One of them wishes that he could be granted life a thousand years, but it would not remove him in the least from the [coming] punishment that he should be granted life. And Allah is Seeing of what they do. (Al-Baqarah [2] : 96)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ജീവിതത്തോട് മറ്റാരെക്കാളും കൊതിയുള്ളവരായി നിനക്കവരെ കാണാം; ബഹുദൈവ വിശ്വാസികളെക്കാളും അത്യാഗ്രഹികളായി. ആയിരം കൊല്ലം ആയുസ്സുണ്ടായെങ്കില്‍ എന്ന് അവര്‍ ഓരോരുത്തരും ആഗ്രഹിക്കുന്നു. എന്നാല്‍ ആയുര്‍ദൈര്‍ഘ്യം ഒരാളെയും ശിക്ഷയില്‍ നിന്ന് അകറ്റി മാറ്റുകയില്ല. അവര്‍ ചെയ്യുന്നതൊക്കെയും സൂക്ഷ്മമായി കാണുന്നവനാണ് അല്ലാഹു. (അല്‍ബഖറ [2] : 96)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
തീര്‍ച്ചയായും ജനങ്ങളില്‍ വെച്ച് ജീവിതത്തോട് ഏറ്റവും ആര്‍ത്തിയുള്ളവരായി അവരെ (യഹൂദരെ) നിനക്ക് കാണാം; ബഹുദൈവവിശ്വാസികളെക്കാള്‍ പോലും. അവരില്‍ ഓരോരുത്തരും കൊതിക്കുന്നത് തനിക്ക് ഒരായിരം കൊല്ലത്തെ ആയുസ്സ് കിട്ടിയിരുന്നെങ്കില്‍ എന്നാണ്. ഒരാള്‍ക്ക് ദീര്‍ഘായുസ്സ് ലഭിക്കുക എന്നത് അയാളെ (അല്ലാഹുവിൻ്റെ) ശിക്ഷയില്‍ നിന്ന് അകറ്റിക്കളയുന്ന കാര്യമല്ല. അവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു അല്ലാഹു.
2 Mokhtasar Malayalam
നബിയേ, തീർച്ചയായും ജനങ്ങളിൽ വെച്ച് ഇഹലോകജീവിതത്തോട് - അതെത്ര നിസ്സാരവും നിന്ദ്യവുമായാലും - ഏറ്റവും ആർത്തിയുള്ളവരായി യഹൂദരെ നിനക്ക് കാണാം. മരണത്തിനു ശേഷമുള്ള ഉയിർത്തെഴുനേൽപിലോ വിചാരണയിലോ വിശ്വസിക്കാത്ത മുശ്രിക്കുകളെക്കാളും അതിനോട് ആർത്തി പൂണ്ടവരാണ് യഹൂദികൾ. ഉയിർത്തെഴുനേൽപ്പിലും വിചാരണയിലും വിശ്വസിക്കുന്ന അഹ്ലുകിതാബ് (വേദക്കാർ) ആയിരുന്നിട്ടും അവരുടെ സ്ഥിതി ഇതാണ്. അവരിൽ ഓരോരുത്തരും കൊതിക്കുന്നത് തനിക്ക് ആയിരം കൊല്ലത്തെ ആയുസ്സ് കിട്ടിയിരുന്നെങ്കിൽ എന്നാണ്. ഒരാൾക്ക് എത്ര ദീർഘായുസ്സ് ലഭിച്ചാലും അത് അല്ലാഹുവിന്റെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്താൻ പോന്നതല്ല. അവർ പ്രവർത്തിക്കുന്നതെല്ലാം നോക്കിക്കൊണ്ടിരിക്കുന്നവനും അത് ഏറ്റവും നന്നായി കാണുന്നവനുമാകുന്നു അല്ലാഹു. ഒന്നും അവനിൽ നിന്ന് മറയുകയില്ല. പ്രവർത്തനങ്ങളുടെ പ്രതിഫലം അവൻ അവർക്കു നൽകുകയും ചെയ്യും.