With their hearts distracted. And those who do wrong conceal their private conversation, [saying], "Is this [Prophet] except a human being like you? So would you approach magic while you are aware [of it]?" (Al-Anbya [21] : 3)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അശ്രദ്ധമായ മനസ്സോടെയും. ആ അക്രമികള്‍ അന്യോന്യം ഇങ്ങനെ അടക്കം പറയുന്നു: ''ഇയാള്‍ നിങ്ങളെപ്പോലുള്ള ഒരു മനുഷ്യന് മാത്രമല്ലേ? എന്നിട്ടും നിങ്ങളെന്തിനാണ് ബോധപൂര്‍വം ഈ ജാലവിദ്യയില്‍ ചെന്നുവീഴുന്നത്?'' (അല്‍അമ്പിയാഅ് [21] : 3)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ഹൃദയങ്ങള്‍ അശ്രദ്ധമായിക്കൊണ്ട് (മാത്രമേ അവരത് കേള്‍ക്കുകയുള്ളൂ). (അവരിലെ) അക്രമികള്‍ അന്യോന്യം രഹസ്യമായി ഇപ്രകാരം മന്ത്രിച്ചു; നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന് മാത്രമല്ലേ ഇത്? എന്നിട്ട് നിങ്ങള്‍ കണ്ടറിഞ്ഞു കൊണ്ട് തന്നെ ഈ ജാലവിദ്യയുടെ അടുത്തേക്ക് ചെല്ലുകയാണോ?
2 Mokhtasar Malayalam
അവരുടെ ഹൃദയം അശ്രദ്ധയിൽ മുഴുകിക്കൊണ്ടാണ് ഖുർആൻ അവർ കേൾക്കുന്നത്. (അല്ലാഹുവിനെ) നിഷേധിക്കുക എന്ന അതിക്രമം പ്രവർത്തിച്ചവർ പരസ്പരം നടത്തുന്ന രഹസ്യസംഭാഷണം തീർത്തും പതുക്കെയാക്കി കൊണ്ട് പറഞ്ഞു: 'ഞാൻ അല്ലാഹുവിൽ നിന്നുള്ള ദൂതനാണെന്ന് അവകാശപ്പെടുന്ന ഇയാൾ നിങ്ങളെപ്പോലെത്തന്നെയുള്ള ഒരു മനുഷ്യനല്ലേ?! അവന് നിങ്ങളെക്കാൾ യാതൊരു പ്രത്യേകതയുമില്ലല്ലോ?! അയാൾ കൊണ്ടു വന്നിരിക്കുന്നത് ഒരു മാരണം മാത്രമാകുന്നു. അപ്പോൾ ഇയാൾ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യനാണെന്നും, അയാൾ കൊണ്ടുവന്നിരിക്കുന്നത് മാരണമാണെന്നും മനസ്സിലായതിന് ശേഷവും അയാളെ നിങ്ങൾ പിൻപറ്റുകയാണോ?!