But, [on the contrary], We have provided good things for these [disbelievers] and their fathers until life was prolonged for them. Then do they not see that We set upon the land, reducing it from its borders? Is it they who will overcome? (Al-Anbya [21] : 44)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നാം അവര്‍ക്കും അവരുടെ പിതാക്കള്‍ക്കും ജീവിതസുഖം നല്കിക്കൊണ്ടിരുന്നു. അങ്ങനെ അവരുടെ കാലം ഏറെ നീണ്ടുപോയി. നാം ഈ ഭൂമിയെ അതിന്റെ ചുറ്റു നിന്നും ചുരുക്കിക്കൊണ്ടുവരുന്നത് ഇക്കൂട്ടര്‍ കാണുന്നില്ലേ? എന്നിട്ടും അവര്‍ തന്നെ വിജയം വരിക്കുമെന്നോ? (അല്‍അമ്പിയാഅ് [21] : 44)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അല്ല, ഇവര്‍ക്കും ഇവരുടെ പിതാക്കള്‍ക്കും നാം ജീവിതസുഖം നല്കി. അങ്ങനെ അവര്‍ ദീര്‍ഘകാലം ജീവിച്ചു. എന്നാല്‍ ആ ഭൂപ്രദേശത്തെ അതിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും നാം ചുരുക്കിക്കൊണ്ട് വരുന്നത് ഇവര്‍ കാണുന്നില്ലേ?[1] എന്നിട്ടും ഇവര്‍ തന്നെയാണോ വിജയം പ്രാപിക്കുന്നവര്‍?
[1] അവിശ്വാസികളുടെ ഭൂപ്രദേശങ്ങള്‍ സത്യവിശ്വാസികളുടെ അധീനത്തിലായിക്കൊണ്ടിരിക്കുന്നതിനെയാണ് ഇവിടെ സൂചിപ്പിക്കുന്നത് എന്ന് മുൻഗാമികൾ പലരും വിശദീകരിച്ചിട്ടുണ്ട്.
2 Mokhtasar Malayalam
അല്ല! (അല്ലാഹുവിനെ) നിഷേധിച്ച ഇക്കൂട്ടർക്കും അവരുടെ പിതാക്കന്മാർക്കും നാം നമ്മുടെ അനുഗ്രഹങ്ങൾ വിശാലമായി നൽകിക്കൊണ്ട് ജീവിതസുഖം നൽകി. അവരെ പൊടുന്നനെ പിടികൂടുന്നതിനായുള്ള ഒരു കെണിയായിരുന്നു അത്. അങ്ങനെ കാലം ഏറെ നീണ്ടുപോയപ്പോൾ അവർ അതിൽ മതിമറന്നു പോവുകയും, തങ്ങളുടെ നിഷേധത്തിൽ തന്നെ തുടരുകയും ചെയ്തു. അപ്പോൾ നമ്മുടെ അനുഗ്രഹങ്ങളിൽ വഞ്ചിതരായി, നമ്മുടെ ശിക്ഷക്കായി തിരക്കു കൂട്ടുന്ന ഇക്കൂട്ടർ ഭൂമിയുടെ നാനാഭാഗങ്ങളിലെയും നാട്ടുകാരെ കീഴടക്കി കൊണ്ടും, അവരെ വിജയിച്ചടക്കിയും ഭൂമിയെ നാം ചുരുക്കി കൊണ്ട് വരുന്നത് കാണുന്നില്ലേ?! അപ്പോൾ അവർക്ക് സംഭവിച്ചത് ഇവർക്കും സംഭവിക്കാതിരിക്കാൻ ഇവർ സൂക്ഷിക്കട്ടെ. ഇവരൊരിക്കലും വിജയിക്കുന്നവരല്ല; മറിച്ച് പരാജയപ്പെടുന്നവരാണ്.