These are two adversaries who have disputed over their Lord. But those who disbelieved will have cut out for them garments of fire. Poured upon their heads will be scalding water (Al-Hajj [22] : 19)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
തങ്ങളുടെ നാഥന്റെ കാര്യത്തില്‍ തര്‍ക്കത്തിലേര്‍പ്പെട്ട രണ്ടു കക്ഷികളാണിത്. എന്നാല്‍ സത്യത്തെ തള്ളിപ്പറഞ്ഞവര്‍ക്ക് തീയാലുള്ള തുണി മുറിച്ചുകൊടുക്കുന്നതാണ്. അവരുടെ തലയ്ക്കുമീതെ തിളച്ചവെള്ളം ഒഴിക്കും. (അല്‍ഹജ്ജ് [22] : 19)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ഈ രണ്ടു വിഭാഗം രണ്ട് എതിര്‍കക്ഷികളാകുന്നു. തങ്ങളുടെ രക്ഷിതാവിന്റെ കാര്യത്തില്‍ അവര്‍ എതിര്‍വാദക്കാരായി. എന്നാല്‍ അവിശ്വസിച്ചവരാരോ അവര്‍ക്ക് അഗ്നികൊണ്ടുള്ള വസ്ത്രങ്ങള്‍ മുറിച്ചുകൊടുക്കപ്പെടുന്നതാണ്. അവരുടെ തലയ്ക്കുമീതെ തിളയ്ക്കുന്ന വെള്ളം ചൊരിയപ്പെടുന്നതാണ്.
2 Mokhtasar Malayalam
ഈ രണ്ടു കക്ഷികൾ അവരുടെ രക്ഷിതാവിൻ്റെ കാര്യത്തിൽ തങ്ങളിൽ ആരാണ് സത്യത്തിൻ്റെ വക്താക്കൾ എന്ന് തർക്കിച്ചു കൊണ്ടിരിക്കുന്നവരാണ്. (അല്ലാഹുവിൽ) വിശ്വസിച്ച വിഭാഗവും, അവനെ നിഷേധിച്ച വിഭാഗവും (എന്നിങ്ങനെ രണ്ടു വിഭാഗങ്ങൾ). അപ്പോൾ (അല്ലാഹുവിനെ) നിഷേധിച്ച കക്ഷി; വസ്ത്രം അത് ധരിക്കുന്ന മനുഷ്യൻ്റെ ശരീരത്തെ പൊതിയുന്ന പോലെ, നരകം അവരെ പൊതിയുന്നതാണ്. അവരുടെ തലക്കു മുകളിലൂടെ അങ്ങേയറ്റം ചൂട്ടുപൊള്ളുന്ന വെള്ളം കോരിയൊഴിക്കപ്പെടുന്നതുമാണ്.