So have they not traveled through the earth and have hearts by which to reason and ears by which to hear? For indeed, it is not eyes that are blinded, but blinded are the hearts which are within the breasts. (Al-Hajj [22] : 46)
[1] ജീവിതത്തിലേക്ക് സത്യത്തിന്റെ വെളിച്ചം കടന്നുചെല്ലുന്നതിന് കണ്ണിന്റെ അന്ധത ഒരിക്കലും തടസ്സമാകുന്നില്ല. മനസ്സ് അന്ധമായാല് ജീവിതത്തിലാകെ അസത്യത്തിന്റെ ഇരുട്ട് പരക്കുന്നു.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ റസൂൽ കൊണ്ടു വന്നതിനെ നിഷേധിക്കുന്നവർ ഭൂമിയിലൂടെ സഞ്ചരിക്കുന്നില്ലേ?! അങ്ങനെയെങ്കിൽ നശിപ്പിക്കപ്പെട്ട ആ നാടുകളുടെ ബാക്കിപത്രങ്ങൾ അവർക്ക് കണ്ണുകൊണ്ട് കണ്ടറിയാമായിരുന്നു. അങ്ങനെ അതിൽ നിന്ന് ഗുണപാഠം ഉൾക്കൊള്ളുന്ന തരത്തിൽ അവർക്ക് ചിന്തിക്കുകയും, പാഠങ്ങൾ പഠിക്കുന്നതിനായി അവരുടെ കഥകൾ കേട്ടുൾക്കൊള്ളുകയും ചെയ്യാമായിരുന്നു. തീർച്ചയായും അന്ധതയെന്നാൽ കണ്ണുകളുടെ അന്ധതയല്ല. മറിച്ച്, നാശത്തിലേക്ക് വലിച്ചിഴക്കുന്ന വിനാശകരമായ അന്ധത ഉൾക്കാഴ്ചക്കുണ്ടാകുന്ന അന്ധതയാണ്. അപ്പോഴാണ് മനുഷ്യൻ ഗുണപാഠം ഉൾക്കൊള്ളുകയോ ഉൽബോധനം സ്വീകരിക്കുകയോ ചെയ്യാതെയാവുക.