Indeed, those who came with falsehood are a group among you. Do not think it bad for you; rather, it is good for you. For every person among them is what [punishment] he has earned from the sin, and he who took upon himself the greater portion thereof – for him is a great punishment [i.e., Hellfire]. (An-Nur [24] : 11)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
തീര്‍ച്ചയായും ഈ അപവാദം പറഞ്ഞുപരത്തിയവര്‍ നിങ്ങളില്‍ നിന്നുതന്നെയുള്ള ഒരു വിഭാഗമാണ്. അത് നിങ്ങള്‍ക്ക് ദോഷകരമാണെന്ന് നിങ്ങള്‍ കരുതേണ്ട. മറിച്ച് അത് നിങ്ങള്‍ക്കു ഗുണകരമാണ്. അവരിലോരോരുത്തര്‍ക്കും താന്‍ സമ്പാദിച്ച പാപത്തിന്റെ ഫലമുണ്ട്. അതോടൊപ്പം അതിനു നേതൃത്വം നല്കിയവന് കടുത്ത ശിക്ഷയുമുണ്ട്. (അന്നൂര്‍ [24] : 11)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
തീര്‍ച്ചയായും ആ കള്ള വാര്‍ത്തയും[1] കൊണ്ട് വന്നവര്‍ നിങ്ങളില്‍ നിന്നുള്ള ഒരു സംഘം തന്നെയാകുന്നു. അത് നിങ്ങള്‍ക്ക് ദോഷകരമാണെന്ന് നിങ്ങള്‍ കണക്കാക്കേണ്ട. അല്ല, അത് നിങ്ങള്‍ക്ക് ഗുണകരം തന്നെയാകുന്നു. അവരില്‍ ഓരോ ആള്‍ക്കും താന്‍ സമ്പാദിച്ച പാപം ഉണ്ടായിരിക്കുന്നതാണ്. അവരില്‍ അതിന്റെ നേതൃത്വം ഏറ്റെടുത്തവനാരോ അവന്നാണ് ഭയങ്കര ശിക്ഷയുള്ളത്.[2]
[1] പ്രവാചകപത്നിയായ ആഇശ(رضي الله عنها)യെപ്പറ്റി ലൈംഗികാപവാദം പറഞ്ഞുപരത്തിയ ചില ആളുകളെപ്പറ്റിയാണ് ഈ വചനത്തില്‍ പരാമര്‍ശിക്കുന്നത്. [2] കപടവിശ്വാസികളുടെ നേതാവായ അബ്ദുല്ലാഹിബ്നു ഉബയ്യാണ് ഈ അപവാദപ്രചാരണത്തിന് നേതൃത്വം നല്‍കിയത്.
2 Mokhtasar Malayalam
തീർച്ചയായും (അല്ലാഹുവിൽ) വിശ്വസിച്ച മുസ്ലിംകളുടെ മാതാവ് ആഇഷ -رَضِيَ اللَّهُ عَنْهَا- ക്കെതിരെ വ്യഭിചാരാരോപണം കെട്ടിച്ചമച്ചവർ -അല്ലാഹുവിൽ വിശ്വസിച്ചവരേ- നിങ്ങളിൽ പെട്ടവരാണെന്ന് ഞങ്ങളുമെന്ന് ബന്ധം പറയുന്നവർ തന്നെയാണ്. അവർ കെട്ടിച്ചമച്ചത് നിങ്ങൾക്ക് ഉപദ്രവകരമാണെന്ന് നിങ്ങൾ കരുതേണ്ടതില്ല. മറിച്ച്, അത് നിങ്ങൾക്ക് ഉപകാരപ്രദം തന്നെയാണ്. കാരണം, അതിലൂടെ നിങ്ങൾക്ക് (അല്ലാഹുവിൻ്റെ) പ്രതിഫലവും, മുഅ്മിനീങ്ങൾക്ക് ഒരു ശുദ്ധീകരണവും നടന്നിട്ടുണ്ട്. അതോടൊപ്പം വിശ്വാസികളുടെ മാതാവായ ആഇഷ -رَضِيَ اللَّهُ عَنْهَا- (ഇതോടെ) ആരോപണമുക്തമാവുകയും ചെയ്തു. അവർക്കെതിരെ ആരോപണമുന്നയിച്ചതിൽ പങ്കാളിയായവരിൽ എല്ലാവർക്കും ഈ കെട്ടിച്ചമച്ച ആരോപണം സംസാരിച്ചതിലൂടെ അവൻ ചെയ്ത തിന്മയുടെ പാപഭാരമുണ്ട്. ഇത് തുടങ്ങിവെച്ചു കൊണ്ട് (ഈ കള്ളആരോപണത്തിൻ്റെ) ചുക്കാൻ പിടിച്ചവന് ഭയങ്കരമായ ശിക്ഷയുമുണ്ട്. കപടവിശ്വാസികളുടെ തലവനായിരുന്ന അബ്ദുല്ലാഹി ബ്നു ഉബയ്യുബ്നു സലൂലാണ് ഉദ്ദേശം.