പിന്നീടു അവന് ഇണക്കിച്ചേര്‍ക്കുന്നു, ഘടിപ്പിക്കുന്നു
baynahu
بَيْنَهُۥ
between them
അതിന്നിടയില്‍
thumma yajʿaluhu
ثُمَّ يَجْعَلُهُۥ
then makes them
പിന്നെ അതിനെ ആക്കുന്നു
rukāman
رُكَامًا
(into) a mass
അട്ടി, അടുക്കു
fatarā
فَتَرَى
then you see
അങ്ങനെ നിനക്കു കാണാം, നീ കാണുന്നു
l-wadqa
ٱلْوَدْقَ
the rain
മഴ
yakhruju
يَخْرُجُ
come forth
പുറത്തുവരുന്നതായി
min khilālihi
مِنْ خِلَٰلِهِۦ
from their midst?
അതിന്റെ ഇടയില്‍കൂടി
wayunazzilu
وَيُنَزِّلُ
And He sends down
അവന് ഇറക്കുകയും ചെയ്യുന്നു
mina l-samāi
مِنَ ٱلسَّمَآءِ
from (the) sky
ആകാശത്തുനിന്നു
min jibālin
مِن جِبَالٍ
[from] mountains
മലകളെ
fīhā
فِيهَا
within it
അതിലുള്ള
min baradin
مِنۢ بَرَدٍ
[of] (is) hail
ഹിമക്കട്ടയായി, ഹിമക്കട്ടയാകുന്ന
fayuṣību bihi
فَيُصِيبُ بِهِۦ
and He strikes with it
എന്നിട്ടു അതിനെ ബാധിപ്പിക്കുന്നു
man yashāu
مَن يَشَآءُ
whom He wills
അവന് ഉദ്ദേശിക്കുന്നവര്‍ക്കു
wayaṣrifuhu
وَيَصْرِفُهُۥ
and averts it
അതിനെ തിരിച്ചുവിടുകയും ചെയ്യുന്നു
ʿan man yashāu
عَن مَّن يَشَآءُۖ
from whom He wills
അവന് ഉദ്ദേശിക്കുന്നവരില്‍നിന്ന്
yakādu
يَكَادُ
Nearly
ആകാറാകും
sanā barqihi
سَنَا بَرْقِهِۦ
(the) flash (of) its lighting
അതിന്റെ മിന്നലിന്റെ തിളക്കം
yadhhabu
يَذْهَبُ
takes away
പോകുമാറ്
bil-abṣāri
بِٱلْأَبْصَٰرِ
the sight
കാഴ്ചകളെക്കൊണ്ടു
Alam tara annal laaha yuzjee sahaaban summa yu'allifu bainahoo summa yaj'aluhoo rukaaman fataral wadqa yakhruju min khilaalihee wa yunazzilu minas samaaa'i min jibaalin feehaa mim barain fa yuseebu bihee mai yashaaa'u wa yasrifuhoo 'am mai yashaaa'u yakkaadu sanaa barqihee yazhabu bil absaar (an-Nūr 24:43)
Do you not see that Allah drives clouds? Then He brings them together; then He makes them into a mass, and you see the rain emerge from within it. And He sends down from the sky, mountains [of clouds] within which is hail, and He strikes with it whom He wills and averts it from whom He wills. The flash of its lightning almost takes away the eyesight. (An-Nur [24] : 43)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അല്ലാഹു കാര്‍മേഘത്തെ മന്ദംമന്ദം തെളിച്ചുകൊണ്ടുവരുന്നതും പിന്നീടവയെ ഒരുമിച്ചു ചേര്‍ക്കുന്നതും എന്നിട്ടതിനെ അട്ടിയാക്കിവെച്ച് കട്ടപിടിച്ചതാക്കുന്നതും നീ കണ്ടിട്ടില്ലേ? അങ്ങനെ അവയ്ക്കിടയില്‍ നിന്ന് മഴത്തുള്ളികള്‍ പുറപ്പെടുന്നത് നിനക്കു കാണാം. മാനത്തെ മലകള്പോലുള്ള മേഘക്കൂട്ടങ്ങളില്‍നിന്ന് അവന് ആലിപ്പഴം വീഴ്ത്തുന്നു. എന്നിട്ട് താനിച്ഛിക്കുന്നവര്‍ക്ക് അതിന്റെ വിപത്ത് വരുത്തുന്നു. താനിച്ഛിക്കുന്നവരില്‍നിന്നത് തിരിച്ചുവിടുകയും ചെയ്യുന്നു. അതിന്റെ മിന്നല്‍വെളിച്ചം കാഴ്ചകളെ ഇല്ലാതാക്കാന്‍ പോന്നതാണ്. (അന്നൂര്‍ [24] : 43)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അല്ലാഹു കാര്‍മേഘത്തെ തെളിച്ച് കൊണ്ടുവരികയും, എന്നിട്ട് അത് തമ്മില്‍ സംയോജിപ്പിക്കുകയും, എന്നിട്ടതിനെ അവന് അട്ടിയാക്കുകയും ചെയ്യുന്നുവെന്ന് നീ കണ്ടില്ലേ? അപ്പോള്‍ അതിന്നിടയിലൂടെ മഴ പുറത്തുവരുന്നതായി നിനക്ക് കാണാം. ആകാശത്തു നിന്ന് - അവിടെ മലകള്‍ പോലുള്ള മേഘകൂമ്പാരങ്ങളില്‍ നിന്ന് - അവന് ആലിപ്പഴം ഇറക്കുകയും എന്നിട്ട് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അത് അവന് ബാധിപ്പിക്കുകയും താന്‍ ഉദ്ദേശിക്കുന്നവരില്‍ നിന്ന് അത് തിരിച്ചുവിടുകയും ചെയ്യുന്നു. അതിന്റെ മിന്നല്‍ വെളിച്ചം കാഴ്ചകള്‍ റാഞ്ചിക്കളയുമാറാകുന്നു.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹു മേഘങ്ങളെ തെളിച്ചു കൊണ്ടുവരികയും, ശേഷം അവയിൽ ചില മേഘങ്ങളുടെ ഭാഗങ്ങൾ മറ്റു ചിലതിലേക്ക് കൂട്ടിച്ചേർക്കുകയും, പിന്നെ അവയെ ഒന്നിനു മേൽ ഒന്നായി തട്ടുകളാക്കി തീർക്കുകയും ചെയ്യുന്നുവെന്ന് താങ്കൾക്കറിയില്ലേ? അപ്പോൾ മേഘത്തിൻ്റെ ഉള്ളിൽ നിന്നായി മഴ പുറത്തുവരുന്നത് നിനക്ക് കാണാം. മുകൾഭാഗത്തു നിന്നായി, പർവ്വതസമാനമായ കനത്ത മേഘക്കീറുകൾക്കിടയിൽ നിന്ന് വെള്ളം ഉറച്ചുണ്ടായ ആലിപ്പഴങ്ങൾ കല്ലുകൾ പോലെ അവൻ ഇറക്കുകയും ചെയ്യുന്നു. അങ്ങനെ അവൻ ഉദ്ദേശിക്കുന്ന അവൻ്റെ ദാസന്മാർക്ക് മേൽ ആ ആലിപ്പഴങ്ങളെ അവൻ വീഴ്ത്തുന്നു. അവൻ ഉദ്ദേശിച്ചവരിൽ നിന്ന് അതവൻ തിരിച്ചുവിടുകയും ചെയ്യുന്നു. മേഘങ്ങളിൽ നിന്നുണ്ടാകുന്ന മിന്നൽപ്പിണറുകളാകട്ടെ, ശക്തമായ പ്രകാശത്താൽ കാഴ്ചകൾ എടുത്തു കളയുമാറാകുന്നു.