Allah has created every [living] creature from water. And of them are those that move on their bellies, and of them are those that walk on two legs, and of them are those that walk on four. Allah creates what He wills. Indeed, Allah is over all things competent. (An-Nur [24] : 45)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അല്ലാഹു എല്ലാ ജീവജാലങ്ങളെയും വെള്ളത്തില്‍നിന്ന് സൃഷ്ടിച്ചു. അവയില്‍ ഉദരത്തിന്മേല് ഇഴയുന്നവയുണ്ട്. ഇരുകാലില്‍ നടക്കുന്നവയുണ്ട്. നാലുകാലില്‍ നടക്കുന്നവയുമുണ്ട്. അല്ലാഹു അവനിച്ഛിക്കുന്നത് സൃഷ്ടിക്കുന്നു. അവന് എല്ലാ കാര്യത്തിനും കഴിവുറ്റവനാണ്. (അന്നൂര്‍ [24] : 45)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
എല്ലാ ജന്തുക്കളെയും അല്ലാഹു വെള്ളത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. അവരുടെ കൂട്ടത്തില്‍ ഉദരത്തില്‍മേല്‍ ഇഴഞ്ഞ് നടക്കുന്നവരുണ്ട്. രണ്ട് കാലില്‍ നടക്കുന്നവരും അവരിലുണ്ട്. നാലുകാലില്‍ നടക്കുന്നവരും അവരിലുണ്ട്. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നത് സൃഷ്ടിക്കുന്നു. തീര്‍ച്ചയായും അല്ലാഹു എല്ലാകാര്യത്തിനും കഴിവുള്ളവനാകുന്നു.
2 Mokhtasar Malayalam
ഭൂമിക്ക് മുകളിൽ നടക്കുന്ന എല്ലാ ജീവജാലങ്ങളെയും ബീജത്തിൽ നിന്നാകുന്നു അല്ലാഹു സൃഷ്ടിച്ചത്. അവയുടെ കൂട്ടത്തിൽ ഉദരത്തിൻമേൽ ഇഴഞ്ഞു നീങ്ങുന്ന പാമ്പുകളെ പോലുള്ളവയുണ്ട്. രണ്ട് കാലുകളിൽ നടക്കുന്ന മനുഷ്യരെയും പക്ഷികളെയും പോലുള്ളവയുണ്ട്. കന്നുകാലികളെ പോലെ നാല് കാലുകളിൽ നടക്കുന്നവയുമുണ്ട്. അല്ലാഹു അവൻ ഉദ്ദേശിക്കുന്നവയെ -ഈ പറഞ്ഞതിൽ പെട്ടവയും അല്ലാത്തതുമായവയെ- സൃഷ്ടിക്കുന്നു . തീർച്ചയായും അല്ലാഹു എല്ലാത്തിനും കഴിവുള്ളവനാകുന്നു; അവന് യാതൊന്നും അസാധ്യമാവുകയില്ല.