He to whom belongs the dominion of the heavens and the earth and who has not taken a son and has not had a partner in dominion and has created each thing and determined it with [precise] determination. (Al-Furqan [25] : 2)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ആകാശഭൂമികളുടെ ആധിപത്യത്തിനുടമയാണവന്‍. അവനാരെയും പുത്രനായി സ്വീകരിച്ചിട്ടില്ല. ആധിപത്യത്തില്‍ അവന് ഒരു പങ്കാളിയുമില്ല. അവന് സകല വസ്തുക്കളെയും സൃഷ്ടിച്ചു. കൃത്യമായി അവയെ ക്രമീകരിക്കുകയും ചെയ്തു. (അല്‍ഫുര്‍ഖാന്‍ [25] : 2)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം ആര്‍ക്കാണോ അവനത്രെ (അത് അവതരിപ്പിച്ചവന്.) അവന് സന്താനത്തെ സ്വീകരിച്ചിട്ടില്ല. ആധിപത്യത്തില്‍ അവന്ന് യാതൊരു പങ്കാളിയും ഉണ്ടായിട്ടുമില്ല. ഓരോ വസ്തുവെയും അവന് സൃഷ്ടിക്കുകയും, അതിനെ അവന് ശരിയാംവണ്ണം വ്യവസ്ഥപ്പെടുത്തുകയും ചെയ്തിരിക്കുന്നു.
2 Mokhtasar Malayalam
ആകാശങ്ങളുടെയും ഭൂമിയുടെയും സർവ്വാധിപത്യം ആരുടെ കയ്യിലാണോ അവൻ. അവനൊരു സന്താനത്തെ സ്വീകരിച്ചിട്ടില്ല. തൻ്റെ അധികാരത്തിൽ അവനൊരു പങ്കാളിയുമുണ്ടായിട്ടില്ല. എല്ലാ വസ്തുക്കളെയും അവൻ സൃഷ്ടിക്കുകയും, അവയുടെ സൃഷ്ടിപ്പ് അവൻ്റെ സമ്പൂർണ്ണജ്ഞാനത്തിൻ്റെയും മഹത്തരമായ ലക്ഷ്യത്തിൻ്റെയും അടിസ്ഥാനത്തിൽ നിർണ്ണയിക്കുകയും ചെയ്തിരിക്കുന്നു. (അതിനാൽ) എല്ലാം അവയ്ക്ക് അനുയോജ്യമായ നിലക്കാകുന്നു.