يَوْمَ يَرَوْنَ الْمَلٰۤىِٕكَةَ لَا بُشْرٰى يَوْمَىِٕذٍ لِّلْمُجْرِمِيْنَ وَيَقُوْلُوْنَ حِجْرًا مَّحْجُوْرًا ( الفرقان: ٢٢ )
Yawma yarawnal malaaa 'ikata laa bushraa Yawma'izil lilmujrimeena wa yaqooloona hijram mahjooraa (al-Furq̈ān 25:22)
English Sahih:
The day they see the angels – no good tidings will there be that day for the criminals, and [the angels] will say, "Prevented and inaccessible." (Al-Furqan [25] : 22)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
മലക്കുകളെ അവര്‍ കാണുംദിനം. അന്ന് കുറ്റവാളികള്‍ക്ക് ശുഭവാര്‍ത്തയൊന്നുമില്ല. അവരിങ്ങനെ പറയും: ''കാക്കണേ; തടുക്കണേ!'' (അല്‍ഫുര്‍ഖാന്‍ [25] : 22)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)
മലക്കുകളെ അവര്‍ കാണുന്ന ദിവസം(ശ്രദ്ധേയമാകുന്നു.)[1] അന്നേ ദിവസം കുറ്റവാളികള്‍ക്ക് യാതൊരു സന്തോഷവാര്‍ത്തയുമില്ല. കര്‍ക്കശമായ വിലക്ക് കല്‍പിക്കപ്പെട്ടിരിക്കുകയാണ് എന്നായിരിക്കും അവര്‍ (മലക്കുകള്‍) പറയുക.
[1] ഉയിര്‍ത്തെഴുന്നേല്പിന്റെ ദിവസമത്രെ വിവക്ഷ. 'ഇന്ന് എല്ലാ സന്തോഷവും അനുഗ്രഹവും നിങ്ങള്‍ക്ക് വിലക്കപ്പെട്ടിരിക്കുന്നു', എന്നായിരിക്കും അന്ന് കുറ്റവാളികളോട് മലക്കുകള്‍ പറയുന്നത്.