And they have already come upon the town which was showered with a rain of evil [i.e., stones]. So have they not seen it? But they are not expecting resurrection. (Al-Furqan [25] : 40)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
വിപത്തിന്റെ മഴ പെയ്തിറങ്ങിയ ആ നാട്ടിലൂടെയും ഇവര്‍ കടന്നുപോയിട്ടുണ്ട്. എന്നിട്ടും ഇവരിതൊന്നും കണ്ടിട്ടില്ലേ? യഥാര്‍ഥത്തിലിവര്‍ ഉയിര്ത്തെഴുന്നേല്പ് ഒട്ടും പ്രതീക്ഷിക്കാത്തവരായിരുന്നു. (അല്‍ഫുര്‍ഖാന്‍ [25] : 40)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ആ ചീത്ത മഴ വര്‍ഷിക്കപ്പെട്ട നാട്ടിലൂടെ[1] ഇവര്‍ കടന്നുവന്നിട്ടുണ്ടല്ലോ. അപ്പോള്‍ ഇവരത് കണ്ടിരുന്നില്ലേ? അല്ല, ഇവര്‍ ഉയിര്ത്തെഴുന്നേല്പ് പ്രതീക്ഷിക്കാത്തവരാകുന്നു.
[1] ലൂത്വ് നബി(عليه السلام)യുടെ നാടായ സദൂം (സൊദോം) ആണ് വിവക്ഷ.
2 Mokhtasar Malayalam
താങ്കളുടെ സമൂഹത്തിലെ നിഷേധികൾ ശാമിലേക്കുള്ള യാത്രകളിൽ ലൂത്വ് നബിയുടെ സമൂഹം ജീവിച്ച നാട്ടിലൂടെ -കല്ലുമഴ വർഷിക്കപ്പെട്ട ആ നാട്ടിലൂടെ- സഞ്ചരിച്ചിട്ടുണ്ട്. അവർ ചെയ്തുകൂട്ടിയ മ്ലേഛതക്കുള്ള ശിക്ഷയായിരുന്നു അത്; അതിൽ നിന്നവർ ഗുണപാഠം ഉൾക്കൊള്ളുന്നതിന് വേണ്ടി. അപ്പോൾ അവർ ഈ നാടിനെ കുറിച്ച് അന്ധരാവുകയും, അവരത് കണ്ടിട്ടില്ലെന്നുമാണോ?! അല്ല. മറിച്ച് തങ്ങൾ വിചാരണ ചെയ്യപ്പെടുന്ന ഒരു പുനരുത്ഥാനനാൾ അവർ പ്രതീക്ഷിക്കുന്നില്ല.