Or [why is not] a treasure presented to him [from heaven], or does he [not] have a garden from which he eats?" And the wrongdoers say, "You follow not but a man affected by magic." (Al-Furqan [25] : 8)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
''അല്ലെങ്കില്‍ എന്തുകൊണ്ട് ഇയാള്‍ക്കൊരു നിധി ഇങ്ങ് ഇട്ടുകൊടുക്കുന്നില്ല? അതുമല്ലെങ്കില്‍ എന്തും തിന്നാന്‍കിട്ടുന്ന ഒരു തോട്ടമെങ്കിലും ഇയാള്‍ക്ക് ഉണ്ടാക്കിക്കൊടുത്തുകൂടേ?'' ആ അക്രമികള്‍ പറയുന്നു: ''മാരണം ബാധിച്ച ഒരുത്തനെയാണ് നിങ്ങള്‍ പിന്‍പറ്റുന്നത്.'' (അല്‍ഫുര്‍ഖാന്‍ [25] : 8)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അല്ലെങ്കില്‍ എന്ത് കൊണ്ട് ഇയാള്‍ക്ക് ഒരു നിധി ഇട്ടുകൊടുക്കപ്പെടുന്നില്ല? അല്ലെങ്കില്‍ ഇയാള്‍ക്ക് (കായ്കനികള്‍) എടുത്ത് തിന്നാന്‍ പാകത്തില്‍ ഒരു തോട്ടമുണ്ടാകുന്നില്ല? (റസൂലിനെ പറ്റി) അക്രമികള്‍ പറഞ്ഞു: മാരണം ബാധിച്ച ഒരാളെ മാത്രമാകുന്നു നിങ്ങള്‍ പിന്‍പറ്റുന്നത്.
2 Mokhtasar Malayalam
അതല്ലെങ്കിൽ എന്തു കൊണ്ട് ഇയാളുടെ മേൽ ആകാശത്ത് നിന്ന് ഒരു നിധി ഇറങ്ങുകയോ, അല്ലെങ്കിൽ ഇയാൾക്ക് കായ്ക്കനികൾ ഭക്ഷിക്കാൻ പാകത്തിൽ ഒരു തോട്ടമുണ്ടാവുകയോ ചെയ്യുന്നില്ല. അങ്ങനെയെങ്കിൽ ഇയാൾക്ക് അങ്ങാടികളിൽ നടക്കുകയോ, ഉപജീവനം തേടുകയോ ചെയ്യേണ്ടി വരില്ലായിരുന്നല്ലോ? അതിക്രമികൾ പറഞ്ഞു: അല്ലയോ (അല്ലാഹുവിൽ) വിശ്വസിച്ചവരേ! നിങ്ങൾ പിൻപറ്റുന്നത് ഒരു ദൂതനെയൊന്നുമല്ല. നിങ്ങൾ പിൻപറ്റുന്നത് മാരണം ബാധിച്ചതിനാൽ ബുദ്ധി നശിച്ച ഒരു മനുഷ്യനെ മാത്രമാകുന്നു.