And the heart of Moses' mother became empty [of all else]. She was about to disclose [the matter concerning] him had We not bound fast her heart that she would be of the believers. (Al-Qasas [28] : 10)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
മൂസായുടെ മാതാവിന്റെ മനസ്സ് അസ്വസ്ഥമായി. അവളുടെ മനസ്സിനെ നാം ഉറപ്പിച്ചുനിര്‍ത്തിയില്ലായിരുന്നുവെങ്കില്‍ അവന്റെ കാര്യം അവള് വെളിപ്പെടുത്തുമായിരുന്നു. അവള് സത്യവിശ്വാസികളില്‍ പെട്ടവളാകാനാണ് നാമങ്ങനെ ചെയ്തത്. (അല്‍ഖസ്വസ്വ് [28] : 10)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
മൂസായുടെ മാതാവിന്റെ മനസ്സ് (അന്യ ചിന്തകളില്‍ നിന്ന്) ഒഴിവായതായിത്തീര്‍ന്നു. അവളുടെ മനസ്സിനെ നാം ഉറപ്പിച്ചു നിര്‍ത്തിയില്ലായിരുന്നുവെങ്കില്‍ അവന്റെ കാര്യം അവള് വെളിപ്പെടുത്തിയേക്കുമായിരുന്നു. അവള് സത്യവിശ്വാസികളുടെ കൂട്ടത്തിലായിരിക്കാന്‍ വേണ്ടിയത്രെ (നാം അങ്ങനെ ചെയ്തത്.)
2 Mokhtasar Malayalam
മൂസായുടെ മാതാവിൻ്റെ ഹൃദയം എല്ലാ ഐഹികവിഷയങ്ങളെ കുറിച്ചുമുള്ള ചിന്തകളിൽ നിന്ന് ശൂന്യമായി തീർന്നു. മൂസായെക്കുറിച്ചുള്ള ചിന്തയല്ലാതെ മറ്റൊന്നും മനസിലില്ലാതെയായി. (മകനെ പിരിഞ്ഞതിലുള്ള വേദന) അവർക്ക് സഹയിക്കാൻ കഴിയാത്ത നിലക്കായിരുന്നു. കുട്ടിയോടുള്ള അവരുടെ സ്നേഹം കാരണത്താൽ ഒരു വേള അതെൻ്റെ കുഞ്ഞാണ് എന്നു അവർ പറഞ്ഞേക്കാവുന്ന അവസ്ഥയിലെത്തി. തങ്ങളുടെ രക്ഷിതാവിൻ്റെ മേൽ ഭരമേൽപ്പിക്കുന്ന, (അല്ലാഹുവിൽ) വിശ്വസിക്കുകയും, അവൻ്റെ വിധിയിൽ ക്ഷമിക്കുകയും ചെയ്യുന്നവരിൽ അവർ (മൂസായുടെ മാതാവ്) ഉൾപ്പെടുന്നതിനായി നാം അവരുടെ ഹൃദയത്തെ ഉറപ്പിച്ചു നിർത്തുകയും, അവർക്ക് ക്ഷമ നൽകുകയും ചെയ്തില്ലായിരുന്നെങ്കിൽ (അവരത് പുറത്തു പറയുമായിരുന്നു).