But those who had been given knowledge said, "Woe to you! The reward of Allah is better for he who believes and does righteousness. And none are granted it except the patient." (Al-Qasas [28] : 80)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
എന്നാല്‍ അറിവുള്ളവര്‍ പറഞ്ഞതിങ്ങനെയാണ്: ''നിങ്ങള്‍ക്കു നാശം! സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്ന് അല്ലാഹുവിന്റെ പ്രതിഫലമാണ് ഏറ്റം നല്ലത്. എന്നാല്‍ ക്ഷമാശീലര്‍ക്കല്ലാതെ അതു ലഭ്യമല്ല.'' (അല്‍ഖസ്വസ്വ് [28] : 80)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ജ്ഞാനം നല്‍കപ്പെട്ടിട്ടുള്ളവര്‍ പറഞ്ഞു: നിങ്ങള്‍ക്ക് നാശം! വിശ്വസിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ളവര്‍ക്ക് അല്ലാഹുവിന്റെ പ്രതിഫലമാണ് കൂടുതല്‍ ഉത്തമം. ക്ഷമാശീലമുള്ളവര്‍ക്കല്ലാതെ അത് നല്കപ്പെടുകയില്ല.
2 Mokhtasar Malayalam
എന്നാൽ ഖാറൂനിനെ അവൻ്റെ വേഷഭൂഷാദികളിൽ കാണുകയും, അവൻ്റെ അനുയായികളുടെ പകൽക്കിനാവുകൾ കേൾക്കുകയും ചെയ്തപ്പോൾ വിജ്ഞാനം നൽകപ്പെട്ടവർ പറഞ്ഞു: നിങ്ങൾക്ക് നാശം! പരലോകത്ത് (ലഭിക്കുന്ന) അല്ലാഹുവിൻ്റെ പ്രതിഫലവും, അവനിൽ വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർക്ക് അവൻ ഒരുക്കിവെച്ചിരിക്കുന്ന അനുഗ്രഹങ്ങളുമാണ് ഖാറൂനിന് നൽകപ്പെട്ടിരിക്കുന്ന ഈ ഐഹികഅലങ്കാരങ്ങളെക്കാൾ ഉത്തമമായിട്ടുള്ളത്. എന്നാൽ ഇങ്ങനെ പറയാനും, അതനുസരിച്ച് പ്രവർത്തിക്കാനും ക്ഷമാശീലർക്കേ സാധിക്കുകയുള്ളൂ. ഇഹലോകത്തുള്ള നശിച്ചു പോകുന്ന വിഭവങ്ങളെക്കാൾ അല്ലാഹുവിങ്കലുള്ള അവൻ്റെ പ്രതിഫലത്തെ വിലമതിക്കുകയും അതിനുവേണ്ടി ക്ഷമിക്കുകയും ചെയ്യുന്നവരാണവർ.