قَالَ اِنَّ فِيْهَا لُوْطًا ۗقَالُوْا نَحْنُ اَعْلَمُ بِمَنْ فِيْهَا ۖ لَنُنَجِّيَنَّهٗ وَاَهْلَهٗٓ اِلَّا امْرَاَتَهٗ كَانَتْ مِنَ الْغٰبِرِيْنَ ( العنكبوت: ٣٢ )
Qaala inna feeha Lootaa; qaaloo nahnu a'lamu biman feehaa lanunajjjiyannahoo wa ahlahooo illam ra atahoo kaanat minal ghaabireen (al-ʿAnkabūt 29:32)
English Sahih:
[Abraham] said, "Indeed, within it is Lot." They said, "We are more knowing of who is within it. We will surely save him and his family, except his wife. She is to be of those who remain behind." (Al-'Ankabut [29] : 32)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ഇബ്‌റാഹീം പറഞ്ഞു: ''അവിടെ ലൂത്വ് ഉണ്ടല്ലോ.'' അവര്‍ പറഞ്ഞു: ''അവിടെ ആരൊക്കെയുണ്ടെന്ന് ഞങ്ങള്‍ക്കു നന്നായറിയാം. അദ്ദേഹത്തെയും കുടുംബത്തെയും ഞങ്ങള്‍ രക്ഷപ്പെടുത്തുക തന്നെ ചെയ്യും. അദ്ദേഹത്തിന്റെ ഭാര്യയെയൊഴികെ. അവള്‍ പിന്മാറി നിന്നവരില്‍ പെട്ടവളാണ്.'' (അല്‍അന്‍കബൂത്ത് [29] : 32)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)
ഇബ്റാഹീം പറഞ്ഞു: ലൂത്വ് അവിടെ ഉണ്ടല്ലോ. അവര്‍ (ദൂതന്‍മാര്‍) പറഞ്ഞു: അവിടെയുള്ളവരെപ്പറ്റി നമുക്ക് നല്ലവണ്ണം അറിയാം. അദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ കുടുംബത്തെയും നാം രക്ഷപ്പെടുത്തുക തന്നെ ചെയ്യും. അദ്ദേഹത്തിന്‍റെ ഭാര്യയൊഴികെ. അവള്‍ ശിക്ഷയില്‍ അകപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കുന്നു.