The example of those who take allies other than Allah is like that of the spider who takes [i.e., constructs] a home. And indeed, the weakest of homes is the home of the spider, if they only knew. (Al-'Ankabut [29] : 41)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അല്ലാഹുവെ വെടിഞ്ഞ് രക്ഷാധികാരികളെ സ്വീകരിക്കുന്നവരുടെ അവസ്ഥ എട്ടുകാലിയുടേതുപോലെയാണ്. അതൊരു വീടുണ്ടാക്കി. വീടുകളിലേറ്റം ദുര്‍ബലം എട്ടുകാലിയുടെ വീടാണ്. അവര്‍ കാര്യം ഗ്രഹിക്കുന്നവരായിരുന്നെങ്കില്‍! (അല്‍അന്‍കബൂത്ത് [29] : 41)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അല്ലാഹുവിന് പുറമെ വല്ല രക്ഷാധികാരികളെയും സ്വീകരിച്ചവരുടെ ഉപമ എട്ടുകാലിയുടേത് പോലെയാകുന്നു. അത് ഒരു വീടുണ്ടാക്കി. വീടുകളില്‍ വെച്ച് ഏറ്റവും ദുര്‍ബലമായത് എട്ടുകാലിയുടെ വീട് തന്നെ. അവര്‍ കാര്യം മനസ്സിലാക്കിയിരുന്നുവെങ്കില്‍!
2 Mokhtasar Malayalam
നന്മ പ്രതീക്ഷിച്ചു കൊണ്ടും, ശുപാർശക്ക് വേണ്ടിയും അല്ലാഹുവിന് പുറമെ വിഗ്രഹങ്ങളെ ആരാധിക്കുന്നതിനായി സ്വീകരിച്ച ബഹുദൈവാരാധകരുടെ ഉപമ ഒരു എട്ടുകാലിയുടെ ഉപമയാകുന്നു. (മറ്റു ജീവികളുടെ) ഉപദ്രവത്തിൽ നിന്ന് രക്ഷപ്പെടാനായി അതൊരു വീടുണ്ടാക്കി. എന്നാൽ വീടുകളിൽ ഏറ്റവും ദുർബലമായ വീട് എട്ടുകാലിയുടെ വീടാകുന്നു. അതിൻ്റെ ശത്രുക്കളെ തടുക്കാനുള്ള കെൽപ്പ് ആ വീടിനില്ല. അതു പോലെ തന്നെയാണ് അവരുടെ വിഗ്രഹങ്ങളും; ഒരു ഉപകാരം ചെയ്യാനോ എന്തെങ്കിലും ഉപദ്രവമേൽപ്പിക്കാനോ അല്ലാഹുവിങ്കൽ ശുപാർശ പറയാനോ അവക്ക് സാധിക്കുകയില്ല. അക്കാര്യം ബഹുദൈവാരാധകർ തിരിച്ചറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും അല്ലാഹുവിന് പുറമെ ആരാധിക്കാനായി അവർ വിഗ്രഹങ്ങളെ സ്വീകരിക്കില്ലായിരുന്നു.