And do not argue with the People of the Scripture except in a way that is best, except for those who commit injustice among them, and say, "We believe in that which has been revealed to us and revealed to you. And our God and your God is one; and we are Muslims [in submission] to Him." (Al-'Ankabut [29] : 46)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ഏറ്റവും നല്ലരീതിയിലല്ലാതെ നിങ്ങള്‍ വേദക്കാരുമായി സംവാദത്തിലേര്‍പ്പെടരുത്; അവരിലെ അതിക്രമികളോടൊഴികെ. നിങ്ങള്‍ പറയൂ: ''ഞങ്ങള്‍ക്ക് ഇറക്കിത്തന്നതിലും നിങ്ങള്‍ക്ക് ഇറക്കിത്തന്നതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ ദൈവവും നിങ്ങളുടെ ദൈവവും ഒന്നുതന്നെ. ഞങ്ങള്‍ അവനെ മാത്രം അനുസരിക്കുന്നവരാണ്.'' (അല്‍അന്‍കബൂത്ത് [29] : 46)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
വേദക്കാരോട് ഏറ്റവും നല്ല രീതിയിലല്ലാതെ നിങ്ങള്‍ സംവാദം നടത്തരുത്- അവരില്‍ നിന്ന് അക്രമം പ്രവര്‍ത്തിച്ചവരോടൊഴികെ. നിങ്ങള്‍ (അവരോട്) പറയുക: ഞങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടതിലും നിങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ ആരാധ്യനും നിങ്ങളുടെ ആരാധ്യനും ഒരുവനാകുന്നു. ഞങ്ങള്‍ അവന് കീഴ്പെട്ടവരുമാകുന്നു.
2 Mokhtasar Malayalam
അല്ലാഹുവിൽ വിശ്വസിച്ചവരേ! (വേദക്കാരായ) യഹൂദ-നസ്വാറാക്കളോട് ഏറ്റവും നല്ല ശൈലിയിലും ഉത്തമമായ വഴിയിലുമല്ലാതെ നിങ്ങൾ സംഭാഷണത്തിലോ തർക്കത്തിലോ ഏർപ്പെടരുത്. ഉൽബോധനവും വ്യക്തമായ പ്രമാണങ്ങളും ഉൾക്കൊള്ളുന്ന തരത്തിലുള്ള പ്രബോധനമാണത്.ധിക്കാരവും അഹങ്കാരവും വെച്ചു പുലർത്തിയും, നിങ്ങളോട് യുദ്ധം പ്രഖ്യാപിച്ചും അതിക്രമം പ്രവർത്തിച്ചവരോടൊഴികെ. അവർ ഇസ്ലാം സ്വീകരിക്കുകയോ, കീഴടങ്ങി കൊണ്ട് ഒതുങ്ങിയ നിലയിൽ ജിസ്യ (കപ്പം) നൽകുകയോ ചെയ്യുന്നതു വരെ അവരോട് നിങ്ങൾ യുദ്ധം ചെയ്യുക. യഹൂദരോടും നസ്വാറാക്കളോടും നിങ്ങൾ പറയുകയും ചെയ്യുക: അല്ലാഹു ഞങ്ങളുടെ മേൽ അവതരിപ്പിച്ച ഖുർആനിലും, നിങ്ങൾക്ക് മേൽ അവതരിപ്പിച്ച തൗറാത്തിലും ഇഞ്ചീലിലും ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെയും നിങ്ങളുടെയും ആരാധ്യൻ ഏകആരാധ്യനാകുന്നു. അവന് ആരാധ്യതയിലോ രക്ഷാധികാരത്തിലോ അവൻ്റെ പരിപൂർണ്ണതയിലോ ഒരു പങ്കുകാരനുമില്ല. അവന് മാത്രം കീഴൊതുങ്ങുകയും അവനോട് അങ്ങേയറ്റം വിനയമുള്ളവരുമാകുന്നു ഞങ്ങൾ.