But they say, "Why are not signs sent down to him from his Lord?" Say, "The signs are only with Allah, and I am only a clear warner." (Al-'Ankabut [29] : 50)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അവര്‍ ചോദിക്കുന്നു: ''ഇയാള്‍ക്ക് ഇയാളുടെ നാഥനില്‍നിന്ന് അദ്ഭുതദൃഷ്ടാന്തങ്ങള് ഇറക്കിക്കൊടുക്കാത്തതെന്ത്?'' പറയുക: ''ദൃഷ്ടാന്തങ്ങള്‍ അല്ലാഹുവിന്റെ പക്കല്‍ മാത്രമാണുള്ളത്. ഞാനോ വ്യക്തമായ ഒരു മുന്നറിയിപ്പുകാരന്‍ മാത്രം.'' (അല്‍അന്‍കബൂത്ത് [29] : 50)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അവര്‍ (അവിശ്വാസികള്‍) പറഞ്ഞു: ഇവന്നു ഇവന്റെ രക്ഷിതാവിങ്കല്‍ നിന്ന് എന്തുകൊണ്ട് ദൃഷ്ടാന്തങ്ങള്‍ ഇറക്കികൊടുക്കപ്പെടുന്നില്ല? നീ പറയുക: ദൃഷ്ടാന്തങ്ങള്‍ അല്ലാഹുവിങ്കല്‍ മാത്രമാകുന്നു. ഞാന്‍ വ്യക്തമായഒരു താക്കീതുകാരന്‍ മാത്രമാകുന്നു.
2 Mokhtasar Malayalam
ബഹുദൈവാരാധകർ പറഞ്ഞു: മുൻപുള്ള ദൂതന്മാർക്ക് മേൽ അവതരിപ്പിച്ചതു പോലെയുള്ള ദൃഷ്ടാന്തങ്ങൾ മുഹമ്മദിൻ്റെ രക്ഷിതാവിന് അവൻ്റെ മേൽ അവതരിപ്പിച്ചു കൂടായിരുന്നോ?! അല്ലാഹുവിൻ്റെ റസൂലേ! ആ അഭിപ്രായം മുന്നോട്ടു വെച്ചവരോട് പറയുക: ദൃഷ്ടാന്തങ്ങൾ അല്ലാഹുവിൻ്റെ കയ്യിൽ മാത്രമാകുന്നു. അവൻ ഉദ്ദേശിക്കുമ്പോൾ അവ അവൻ ഇറക്കുന്നതാണ്. എനിക്ക് ദൃഷ്ടാന്തങ്ങൾ ഇറക്കുവാൻ സാധിക്കുകയില്ല. അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് നിങ്ങളെ വ്യക്തമായി താക്കീത് ചെയ്യുന്ന ഒരു താക്കീതുകാരൻ മാത്രമാകുന്നു ഞാൻ.