Wa la'in sa altahum man nazzala minas samaaa'e maaa'an fa ahyaa bihil arda mim ba'di mawtihaa la yaqoolunnal laah; qulil hamdu lillah; bal aksaruhum laa ya'qiloon (al-ʿAnkabūt 29:63)
And if you asked them, "Who sends down rain from the sky and gives life thereby to the earth after its lifelessness?" they would surely say, "Allah." Say, "Praise to Allah"; but most of them do not reason. (Al-'Ankabut [29] : 63)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
മാനത്തുനിന്ന് വെള്ളം വീഴ്ത്തുന്നതും അതുവഴി ഭൂമിയെ അതിന്റെ നിര്‍ജീവതക്കുശേഷം ജീവസ്സുറ്റതാക്കുന്നതും ആരെന്ന് നീ ചോദിച്ചാല്‍ അവര്‍ പറയും 'അല്ലാഹുവാണെ'ന്ന്. പറയുക: ''സര്‍വ സ്തുതിയും അല്ലാഹുവിനാണ്.'' എന്നാല്‍ അവരിലേറെ പേരും ചിന്തിച്ചു മനസ്സിലാക്കുന്നില്ല. (അല്‍അന്‍കബൂത്ത് [29] : 63)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ആകാശത്തു നിന്ന് വെള്ളം ചൊരിയുകയും, ഭൂമി നിര്‍ജീവമായി കിടന്നതിനു ശേഷം അതുമൂലം അതിന് ജീവന് നല്‍കുകയും ചെയ്തതാരെന്ന് നീ അവരോട് ചോദിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹുവാണെന്ന്. നീ പറയുക: അല്ലാഹുവിന് സ്തുതി! പക്ഷെ അവരില്‍ അധികപേരും ചിന്തിച്ചു മനസ്സിലാക്കുന്നില്ല.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ റസൂലേ! ബഹുദൈവാരാധകരോട് 'ആരാണ് ആകാശത്ത് നിന്ന് വെള്ളം ചൊരിയുകയും, അങ്ങനെ വരണ്ടുണങ്ങി കിടന്നിരുന്ന ഭൂമിയിൽ ചെടികൾ മുളപ്പിക്കുകയും ചെയ്തത്?' എന്നു ചോദിച്ചാൽ ഉറപ്പായും അവർ പറയും: ആകാശത്ത് നിന്ന് മഴ വർഷിച്ചതും, അതു മൂലം ഭൂമിയിൽ ചെടികൾ മുളപ്പിച്ചതും അല്ലാഹുവാകുന്നു. അല്ലാഹുവിൻ്റെ റസൂലേ! പറയുക: നിങ്ങൾക്ക് എതിരെയുള്ള തെളിവ് സുവ്യക്തമാക്കിയവനായ അല്ലാഹുവിന് സർവ്വസ്തുതിയും. എന്നാൽ ചുരുക്കത്തിൽ അവരിൽ ബഹുഭൂരിപക്ഷവും ചിന്തിച്ചു മനസ്സിലാക്കുന്നില്ല എന്നതാണ് യാഥാർഥ്യം. കാരണം ചിന്തിച്ചു മനസ്സിലാക്കുന്നവരായിരുന്നു അവരെങ്കിൽ അല്ലാഹുവോടൊപ്പം ഒരുപകാരമോ ഉപദ്രവമോ ചെയ്യാത്ത വിഗ്രഹങ്ങളെ അവർ പങ്കുചേർക്കില്ലായിരുന്നു.