And those who believe and do righteous deeds – We will surely remove from them their misdeeds and will surely reward them according to the best of what they used to do. (Al-'Ankabut [29] : 7)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരുടെ തിന്മകള് നാം മായ്ച്ചുകളയും. അവരുടെ ഉത്തമവൃത്തികള്‍ക്കെല്ലാം പ്രതിഫലം നല്‍കുകയും ചെയ്യും. (അല്‍അന്‍കബൂത്ത് [29] : 7)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവരുടെ തിന്മകള് അവരില്‍ നിന്ന് നാം മായ്ച്ചുകളയുക തന്നെ ചെയ്യും. അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതില്‍ ഏറ്റവും നല്ലതിനുള്ള പ്രതിഫലം അവര്‍ക്ക് നാം നല്‍കുക തന്നെചെയ്യും.
2 Mokhtasar Malayalam
(അല്ലാഹുവിൽ) വിശ്വസിക്കുകയും നമ്മുടെ പരീക്ഷണങ്ങളിൽ ക്ഷമയോടെ നിലയുറപ്പിക്കുകയും, സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർ; അവർ ചെയ്ത സൽകർമ്മങ്ങൾ കാരണത്താൽ അവരുടെ തിന്മകൾ നാം മായ്ച്ചു കളയുകയും, അവർക്ക് ഇഹലോകത്ത് പ്രവർത്തിച്ചു കൊണ്ടിരുന്നതിൽ ഏറ്റവും നല്ലതിനുള്ള പ്രതിഫലം അവർക്ക് നാം നൽകുന്നതുമാണ്.