Indeed, those who disbelieve – never will their wealth or their children avail them against Allah at all, and those are the companions of the Fire; they will abide therein eternally. (Ali 'Imran [3] : 116)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
എന്നാല്‍ സത്യനിഷേധികളോ, അവരുടെ സമ്പത്തും സന്താനങ്ങളും അല്ലാഹുവിന്റെ ശിക്ഷയില്‍നിന്ന് അവരെ തീരെ രക്ഷിക്കുകയില്ല. അവര്‍ നരകാവകാശികളാണ്. അവരവിടെ നിത്യവാസികളായിരിക്കും. (ആലുഇംറാന് [3] : 116)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
സത്യനിഷേധികളെ സംബന്ധിച്ചിടത്തോളം അവരുടെ സ്വത്തുക്കളോ സന്താനങ്ങളോ അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്ന് അവര്‍ക്ക് ഒട്ടും രക്ഷനേടിക്കൊടുക്കുന്നതല്ല. അവരാണ് നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും.
2 Mokhtasar Malayalam
അല്ലാഹുവിനെയും അവൻ്റെ ദൂതന്മാരെയും നിഷേധിച്ചവർ; അക്കൂട്ടരുടെ സമ്പത്തോ സന്താനമോ അല്ലാഹുവിൽ നിന്ന് അവർക്ക് പ്രതിരോധം ഒരുക്കുകയോ, അവൻ്റെ ശിക്ഷയെ അവരിൽ നിന്ന് തടുത്തു നിർത്തുകയോ, അല്ലാഹുവിൻ്റെ കാരുണ്യം അവർക്ക് നേടിക്കൊടുക്കുകയോ ചെയ്യുന്നതല്ല. മറിച്ച്, അതെല്ലാം അവരുടെ ശിക്ഷയും നിരാശയും വർദ്ധിപ്പിക്കുക മാത്രമേ ചെയ്യൂ. അവരാകുന്നു നരകാവകാശികൾ; അവരതിൽ എന്നെന്നും കഴിഞ്ഞു കൂടുന്നവരായിരിക്കും.