Masalu maa yunfiqoona fee haazihil hayaatid dunyaa kamasali reehin feehaa sirrun as aabat harsa qawmin zalamooo anfusahum fa ahlakath; wa maa zalamahumul laahu wa laakin anfusahum yazlimoon (ʾĀl ʿImrān 3:117)
The example of what they spend in this worldly life is like that of a wind containing frost which strikes the harvest of a people who have wronged themselves [i.e., sinned] and destroys it. And Allah has not wronged them, but they wrong themselves. (Ali 'Imran [3] : 117)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ഐഹികജീവിതത്തില്‍ അവര്‍ ചെലവഴിക്കുന്നതിന്റെ ഉപമ കൊടുംതണുപ്പുള്ള ഒരു ശീതക്കാറ്റിന്റെതാണ്. അത് ആത്മദ്രോഹികളായ ഒരു ജനവിഭാഗത്തിന്റെ കൃഷിയിടത്തെ ബാധിച്ചു. അങ്ങനെയത് ആ കൃഷിയെ നിശ്ശേഷം നശിപ്പിച്ചു. അല്ലാഹു അവരോട് ദ്രോഹമൊന്നും ചെയ്തിട്ടില്ല. അവര്‍ തങ്ങളെത്തന്നെ ദ്രോഹിക്കുകയായിരുന്നു. (ആലുഇംറാന് [3] : 117)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ഈ ഐഹികജീവിതത്തില്‍ അവര്‍ ചെലവഴിക്കുന്നതിനെ ഉപമിക്കാവുന്നത് ആത്മദ്രോഹികളായ ഒരു ജനവിഭാഗത്തിന്റെ കൃഷിയിടത്തില്‍ ആഞ്ഞുവീശി അതിനെ നശിപ്പിച്ച് കളഞ്ഞ ഒരു ശീതക്കാറ്റിനോടാകുന്നു.[1] അല്ലാഹു അവരോട് ദ്രോഹം കാണിച്ചിട്ടില്ല. പക്ഷെ, അവര്‍ സ്വന്തത്തോട് തന്നെ ദ്രോഹം ചെയ്യുകയായിരുന്നു.
[1] പ്രശസ്തിക്കും പൊങ്ങച്ചത്തിനും വേണ്ടി പണം ചെലവഴിക്കുന്നവരില്‍ പലരും തങ്ങള്‍ മഹത്തായ സേവനം ചെയ്യുന്നതായി നടിക്കാറുണ്ട്. എന്നാല്‍ പരലോകത്ത് ചെല്ലുമ്പോഴായിരിക്കും അവര്‍ മനസ്സിലാക്കുന്നത്; സത്യനിഷേധവും കാപട്യവും തങ്ങളുടെ കര്‍മ്മങ്ങളെയാകെ നിഷ്ഫലമാക്കിയിരിക്കുന്നുവെന്ന്. അപ്പോള്‍ അത്യാഹിതം ബാധിച്ച കൃഷിയിടത്തിൻ്റെ ഉടമയുടെ ഭാവമായിരിക്കൂം അവര്‍ക്ക്.
2 Mokhtasar Malayalam
(അല്ലാഹുവിനെ) നിഷേധിച്ചവർ നന്മയുടെ മാർഗങ്ങളിൽ ചെലവഴിക്കുകയും, അതിലൂടെ അവർ പ്രതിഫലം പ്രതീക്ഷിക്കുകയും ചെയ്യുന്നതിൻ്റെ ഉപമ ഒരു കാറ്റിൻ്റെ ഉപമയാകുന്നു. ആ കാറ്റിൽ കടുത്ത തണുപ്പുണ്ട്. തിന്മകളും മറ്റും പ്രവർത്തിച്ചു കൊണ്ട് സ്വന്തത്തോട് അതിക്രമം പ്രവർത്തിച്ച ഒരു കൂട്ടരുടെ കൃഷിയെ ആ കാറ്റ് ബാധിച്ചു. അങ്ങനെ അത് അവരുടെ കൃഷിയെ നശിപ്പിച്ചു കളഞ്ഞു. അവരാകട്ടെ, ആ കൃഷിയിൽ നിന്ന് ധാരാളം നന്മകൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്തിരുന്നു. അടിച്ചു വീശിയ ആ കാറ്റ് അവരുടെ കൃഷി നശിപ്പിക്കുകയും അത് യാതൊരു ഉപകാരമില്ലാതാവുകയും ചെയ്തത് പോലെ, (അല്ലാഹുവിലുള്ള) നിഷേധം അവർ പ്രതീക്ഷ വെക്കുന്ന എല്ലാ പ്രവർത്തനങ്ങളുടെയും പ്രതിഫലം നശിപ്പിച്ചു കളയുന്നതാണ്. അല്ലാഹു അവരോട് യാതൊരു അനീതിയും പ്രവർത്തിച്ചിട്ടില്ല; അനീതി പ്രവർത്തിക്കുക എന്നതിൽ നിന്ന് അവൻ തീർത്തും അത്യുന്നതനത്രെ. മറിച്ച്, അവർ അല്ലാഹുവിനെ നിഷേധിക്കുകയും, അവൻ്റെ ദൂതന്മാരെ കളവാക്കുകയും ചെയ്തു കൊണ്ട് സ്വന്തത്തോട് അനീതി പ്രവർത്തിക്കുക മാത്രമാണ് ചെയ്തത്.