Here you are loving them but they are not loving you, while you believe in the Scripture – all of it. And when they meet you, they say, "We believe." But when they are alone, they bite their fingertips at you in rage. Say, "Die in your rage. Indeed, Allah is Knowing of that within the breasts." (Ali 'Imran [3] : 119)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നോക്കൂ, നിങ്ങളുടെ സ്ഥിതി: നിങ്ങളവരെ സ്നേഹിക്കുന്നു. അവരോ നിങ്ങളെ സ്നേഹിക്കുന്നുമില്ല. നിങ്ങള്‍ എല്ലാ വേദങ്ങളിലും വിശ്വസിക്കുന്നു. നിങ്ങളെ കണ്ടുമുട്ടുമ്പോള്‍ അവര്‍ പറയും: ''ഞങ്ങളും വിശ്വസിച്ചിരിക്കുന്നു.'' നിങ്ങളില്‍നിന്ന് പിരിഞ്ഞുപോയാലോ നിങ്ങളോടുള്ള കോപം കാരണം അവര്‍ വിരല്‍ കടിക്കുന്നു. പറയുക: നിങ്ങള്‍ നിങ്ങളുടെ വിദ്വേഷവുമായി മരിച്ചുകൊള്ളുക. മനസ്സുകളിലുള്ളതൊക്കെയും അല്ലാഹു നന്നായറിയുന്നുണ്ട്. (ആലുഇംറാന് [3] : 119)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നോക്കൂ; (നിങ്ങളുടെ സ്ഥിതി.) നിങ്ങളവരെ സ്നേഹിക്കുന്നു. അവര്‍ നിങ്ങളെ സ്നേഹിക്കുന്നില്ല. നിങ്ങള്‍ എല്ലാ വേദഗ്രന്ഥങ്ങളിലും വിശ്വസിക്കുകയും ചെയ്യുന്നു.[1] നിങ്ങളെ കണ്ടുമുട്ടുമ്പോള്‍ അവര്‍ പറയും; ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന്. എന്നാല്‍ അവര്‍ തനിച്ചാകുമ്പോള്‍ നിങ്ങളോടുള്ള അരിശം കൊണ്ട് അവര്‍ വിരലുകള്‍ കടിക്കുകയും ചെയ്യും. (നബിയേ,) പറയുക: നിങ്ങളുടെ അരിശം കൊണ്ട് നിങ്ങള്‍ മരിച്ചുകൊള്ളൂ. തീര്‍ച്ചയായും അല്ലാഹു മനസ്സുകളിലുള്ളത് അറിയുന്നവനാകുന്നു.
[1] മുസ്ലിംകളും വേദക്കാരും തമ്മിലുളള അടിസ്ഥാനപരമായ ഒരു വ്യത്യാസമാണ് ഇവിടെ ചൂണ്ടിക്കാട്ടുന്നത്. അല്ലാഹു അവതരിപ്പിച്ച മുഴുവന്‍ വേദഗ്രന്ഥങ്ങളിലും മുസ്ലിംകള് വിശ്വസിക്കുന്നു. എന്നാല്‍ യഹൂദര്‍ ഇന്ജീലും ഖുര്‍ആനും തള്ളിക്കളയുന്നു. ക്രിസ്ത്യാനികള്‍ ഖുര്‍ആന്‍ ഒഴിച്ചുള്ള വേദങ്ങളില്‍ മാത്രം വിശ്വസിക്കുന്നു. ഫലത്തില്‍ മുസ്ലിംകളൊഴിച്ചുള്ളവരൊക്കെ അല്ലാഹുവിൻ്റെ സന്ദേശത്തില്‍ അവിശ്വാസം പുലര്‍ത്തുന്നവരാണ്.
2 Mokhtasar Malayalam
അല്ലാഹുവിൽ വിശ്വസിച്ചവരേ! നിങ്ങളെ നോക്കൂ! അക്കൂട്ടരെ നിങ്ങൾ സ്നേഹിക്കുകയും, അവർക്ക് നന്മ വരാൻ നിങ്ങൾ ആഗ്രഹിക്കുകയും ചെയ്യുന്നു. എന്നാൽ അവർ നിങ്ങളെ സ്നേഹിക്കുന്നില്ല. നിങ്ങൾക്കൊരു നന്മയും വരണമെന്ന് അവർ ആഗ്രഹിക്കുന്നുമില്ല. മറിച്ച് നിങ്ങളെ അവർ വെറുക്കുകയാണ് ചെയ്യുന്നത്. നിങ്ങളാകട്ടെ, എല്ലാ വേദഗ്രന്ഥങ്ങളിലും വിശ്വസിക്കുന്നു. അവരുടെ വേദഗ്രന്ഥങ്ങളും അക്കൂട്ടത്തിലുണ്ട്. എന്നാൽ അവരാകട്ടെ, അല്ലാഹു നിങ്ങളുടെ നബിയുടെ മേൽ അവതരിപ്പിച്ച വേദഗ്രന്ഥമായ ഖുർആനിൽ വിശ്വസിക്കുന്നില്ല. നിങ്ങളെ കണ്ടുമുട്ടിയാൽ 'ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു' എന്നവർ പറയും. എന്നാൽ നിങ്ങൾക്കിടയിലുള്ള ഐക്യത്തിലും ഒരുമയിലും, നിങ്ങളുടെ വാക്കുകളിലുള്ള യോജിപ്പിലും, ഇസ്ലാമിൻ്റെ പ്രതാപത്തിലും, അവരെ ബാധിച്ചിരിക്കുന്ന അപമാനത്തിലുമുള്ള വിഷമവും ഈർഷ്യതയും കാരണത്താൽ അവർ മാത്രം ഒറ്റക്കായാൽ തങ്ങളുടെ വിരലുകൾ അവർ കടിക്കുന്നതാണ്. അല്ലാഹുവിൻ്റെ റസൂലേ! ഇക്കൂട്ടരോട് പറയുക: വിഷമവും ഈർഷ്യതയും നിറഞ്ഞ് നിങ്ങൾ മരിക്കുന്നത് വരെ ഇതേ പോലെ തന്നെ കഴിഞ്ഞു കൊള്ളുക. തീർച്ചയായും അല്ലാഹു ഹൃദയങ്ങളിലുള്ള വിശ്വാസവും നിഷേധവും, നന്മയും തിന്മയുമെല്ലാം നന്നായി അറിയുന്നവനാകുന്നു.