If a wound should touch you – there has already touched the [opposing] people a wound similar to it. And these days [of varying conditions] We alternate among the people so that Allah may make evident those who believe and [may] take to Himself from among you martyrs – and Allah does not like the wrongdoers – (Ali 'Imran [3] : 140)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നിങ്ങള്‍ക്കിപ്പോള്‍ ക്ഷതം പറ്റിയിട്ടുണ്ടെങ്കില്‍ അതുപോലെ മുമ്പ് ആ ജനത്തിനും ക്ഷതമേറ്റിട്ടുണ്ട്. ആ ദിനങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ മാറിമാറി വരാന്‍ ഇടയാക്കും. അല്ലാഹുവിന് സത്യവിശ്വാസികളെ വേര്‍തിരിച്ചെടുക്കാനാണത്. നിങ്ങളില്‍നിന്ന് രക്തസാക്ഷികളെ സൃഷ്ടിക്കാനും. അല്ലാഹു അക്രമികളെ ഇഷ്ടപ്പെടുകയില്ല. (ആലുഇംറാന് [3] : 140)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നിങ്ങള്‍ക്കിപ്പോള്‍ കേടുപാടുകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ (മുമ്പ്) അക്കൂട്ടര്‍ക്കും അതുപോലെ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. ആ (യുദ്ധ) ദിവസങ്ങളിലെ ജയാപജയങ്ങള്‍ ആളുകള്‍ക്കിടയില്‍ നാം മാറ്റിക്കൊണ്ടിരിക്കുന്നതാണ്. വിശ്വസിച്ചവരെ അല്ലാഹു തിരിച്ചറിയുവാനും, നിങ്ങളില്‍ നിന്ന് രക്തസാക്ഷികളെ ഉണ്ടാക്കിത്തീര്‍ക്കുവാനും കൂടിയാണത്. അല്ലാഹു അക്രമികളെ ഇഷ്ടപ്പെടുകയില്ല.
2 Mokhtasar Malayalam
അല്ലാഹുവിൽ വിശ്വസിച്ചവരേ! ഉഹ്ദ് യുദ്ധദിവസം നിങ്ങൾക്ക് മുറിവുകളേൽക്കുകയും നിങ്ങളുടെ കൂട്ടത്തിൽ നിന്നുള്ളവർ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങളെ ബാധിച്ചതിന് സമാനമായ മുറിവുകളും മരണവും അവർക്കും ഉണ്ടായിട്ടുണ്ട്. അല്ലാഹുവിൽ വിശ്വസിച്ചവർക്കും അവനെ നിഷേധിച്ചവർക്കുമിടയിൽ വിജയവും പരാജയവുമെല്ലാം നൽകിക്കൊണ്ട് അല്ലാഹു ദിവസങ്ങൾ മാറിമാറി നൽകുന്നതാണ്. അതിൽ അല്ലാഹുവിന് മഹത്തരമായ ഉദ്ദേശലക്ഷ്യങ്ങളുണ്ട്. യഥാർത്ഥ വിശ്വാസികൾ കപടവിശ്വാസികളിൽ നിന്ന് വേറിട്ടു നിൽക്കുക എന്നത് അതിൽ പെട്ടതത്രെ. അല്ലാഹുവിൻ്റെ മാർഗത്തിൽ രക്തസാക്ഷിത്വം വരിക്കാൻ ഭാഗ്യം നൽകിക്കൊണ്ട് തൻ്റെ ദാസന്മാരിൽ ചിലരെ ആദരിക്കുന്നതിനുമത്രെ അത്. അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധം ഉപേക്ഷിച്ചു കൊണ്ട് സ്വന്തത്തോട് അതിക്രമം പ്രവർത്തിച്ചവരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല.