Say, "Shall I inform you of [something] better than that? For those who fear Allah will be gardens in the presence of their Lord beneath which rivers flow, wherein they abide eternally, and purified spouses and approval from Allah. And Allah is Seeing [i.e., aware] of [His] servants – (Ali 'Imran [3] : 15)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
പറയുക: ഇതിനേക്കാള്‍ ശ്രേഷ്ഠമായത് ഞാനറിയിച്ചുതരട്ടെയോ? സൂക്ഷ്മത പുലര്‍ത്തിയവര്‍ക്ക് തങ്ങളുടെ നാഥന്റെ അടുക്കല്‍ താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളുണ്ട്. അവരവിടെ സ്ഥിരവാസികളായിരിക്കും. അവര്‍ക്കവിടെ പരിശുദ്ധരായ ഇണകളുണ്ട്; ഒപ്പം ദൈവപ്രീതിയും. അല്ലാഹു തന്റെ അടിമകളുടെ അവസ്ഥകളൊക്കെ കണ്ടറിയുന്നവനാണ്. (ആലുഇംറാന് [3] : 15)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
(നബിയേ,) പറയുക: അതിനെക്കാള്‍ (ആ ഇഹലോക സുഖങ്ങളെക്കാള്‍) നിങ്ങള്‍ക്ക് ഗുണകരമായിട്ടുള്ളത് ഞാന്‍ പറഞ്ഞുതരട്ടെയോ? സൂക്ഷ്മത പാലിച്ചവര്‍ക്ക് തങ്ങളുടെ രക്ഷിതാവിന്റെ അടുക്കല്‍ താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകളുണ്ട്. അവര്‍ അവിടെ നിത്യവാസികളായിരിക്കും. പരിശുദ്ധരായ ഇണകളും (അവര്‍ക്കുണ്ടായിരിക്കും.) കൂടാതെ അല്ലാഹുവിന്റെ പ്രീതിയും. അല്ലാഹു തന്റെ ദാസന്മാരുടെ കാര്യങ്ങള്‍ കണ്ടറിയുന്നവനാകുന്നു.
2 Mokhtasar Malayalam
നബിയേ, പറയുക: ആ ആഗ്രഹങ്ങളെക്കാൾ നിങ്ങൾക്ക് ഗുണകരമായിട്ടുള്ളത് ഞാൻ പറഞ്ഞുതരട്ടെയോ? അല്ലാഹുവിൻറെ കൽപ്പനകളനുസരിച്ചും അവനെ ധിക്കരിക്കുന്നത് വെടിഞ്ഞും സൂക്ഷ്മത പാലിച്ചവർക്ക് തങ്ങളുടെ രക്ഷിതാവിൻറെ അടുക്കൽ സ്വർഗത്തോപ്പുകളുണ്ട്; അതിലെ കൊട്ടാരങ്ങളുടെയും വൃക്ഷങ്ങളുടെയും താഴ്ഭാഗത്തു കൂടെ അരുവികൾ ഒഴുകുന്നു. അവരതിൽ നിത്യവാസികളായിരിക്കും. അവർക്ക് മരണമോ നാശമോ പിടികൂടുകയില്ല. സ്വഭാവത്തിലോ ശരീരപ്രകൃതിയിലോ ഒരു ന്യൂനതയുമില്ലാത്ത പരിശുദ്ധകളായ ഇണകൾ അവർക്കവിടെ ഉണ്ടായിരിക്കും. കൂടാതെ അവർക്ക് മേൽ അല്ലാഹുവിൻറെ പ്രീതിയും വന്നുഭവിക്കുന്നതാണ്; അവൻ അവരോട് ഒരിക്കലും കോപിക്കുകയില്ല. അല്ലാഹു തൻറെ ദാസന്മാരുടെ കാര്യങ്ങൾ കണ്ടറിയുന്നവനാകുന്നു. ഒന്നും അവന് ഗോപ്യമാവുകയില്ല. അവക്കെല്ലാം അവൻ പ്രതിഫലം നൽകുകയും ചെയ്യുന്നതാണ്.