If Allah should aid you, no one can overcome you; but if He should forsake you, who is there that can aid you after Him? And upon Allah let the believers rely. (Ali 'Imran [3] : 160)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അല്ലാഹു നിങ്ങളെ സഹായിക്കുന്നുവെങ്കില്‍ പിന്നെ നിങ്ങളെ തോല്പിക്കാനാര്ക്കും കഴിയില്ല. അവന് നിങ്ങളെ കൈവെടിയുന്നുവെങ്കില്‍ പിന്നെ നിങ്ങളെ സഹായിക്കാന്‍ അവനെക്കൂടാതെ ആരാണുള്ളത്? അതിനാല്‍ സത്യവിശ്വാസികള്‍ അല്ലാഹുവില്‍ ഭരമേല്പിക്കട്ടെ. (ആലുഇംറാന് [3] : 160)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നിങ്ങളെ അല്ലാഹു സഹായിക്കുന്ന പക്ഷം നിങ്ങളെ തോല്പിക്കാനാരുമില്ല. അവന് നിങ്ങളെ കൈവിട്ടുകളയുന്ന പക്ഷം അവന്നു പുറമെ ആരാണ് നിങ്ങളെ സഹായിക്കാനുള്ളത്? അതിനാല്‍ സത്യവിശ്വാസികള്‍ അല്ലാഹുവില്‍ ഭരമേല്പിക്കട്ടെ.
2 Mokhtasar Malayalam
അല്ലാഹു അവൻ്റെ സഹായവും വിജയവും മുഖേന നിങ്ങളെ പിന്തുണച്ചാൽ -ഭൂമിയിലുള്ള സർവ്വ മനുഷ്യരും നിങ്ങൾക്കെതിരെ ഒരുമിച്ചാലും- ഒരാൾക്കും നിങ്ങളെ പരാജയപ്പെടുത്തുക സാധ്യമല്ല. എന്നാൽ അല്ലാഹു നിങ്ങളെ സഹായിക്കുന്നത് ഉപേക്ഷിക്കുകയും, നിങ്ങളുടെ കാര്യം നിങ്ങളെ തന്നെ ഏൽപ്പിക്കുകയും ചെയ്താൽ അവന് ശേഷം ഒരാൾക്കും നിങ്ങളെ സഹായിക്കുക സാധ്യമല്ല. അതിനാൽ സഹായം അവൻ്റെ പക്കൽ മാത്രമാകുന്നു. അതിനാൽ അല്ലാഹുവിൽ മാത്രമാകട്ടെ (അവനിൽ) വിശ്വസിച്ചവർ ഭരമേല്പിക്കുന്നത്; മറ്റാരുടെ മേലും അവർ ഭരമേൽപ്പിക്കാതിരിക്കട്ടെ.