Those who said about their brothers while sitting [at home], "If they had obeyed us, they would not have been killed." Say, "Then prevent death from yourselves, if you should be truthful." (Ali 'Imran [3] : 168)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
വെറുതെയിരിക്കുകയും എന്നിട്ട് തങ്ങളുടെ സഹോദരങ്ങളെപ്പറ്റി 'ഞങ്ങള്‍ പറഞ്ഞതനുസരിച്ചിരുന്നെങ്കില്‍ അവര്‍ വധിക്കപ്പെടുമായിരുന്നില്ല' എന്നു പറഞ്ഞവരുമാണവര്. പറയുക: ''എങ്കില്‍ നിങ്ങള്‍ നിങ്ങളില്‍നിന്ന് മരണത്തെ തട്ടിമാറ്റുക; നിങ്ങള്‍ സത്യസന്ധരെങ്കില്‍!'' (ആലുഇംറാന് [3] : 168)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
(യുദ്ധത്തിന് പോകാതെ) വീട്ടിലിരിക്കുകയും (യുദ്ധത്തിന് പോയ) സഹോദരങ്ങളെപ്പറ്റി, 'ഞങ്ങളുടെ വാക്ക് സ്വീകരിച്ചിരുന്നെങ്കില്‍ അവര്‍ കൊല്ലപ്പെടുമായിരുന്നില്ല' എന്ന് പറയുകയും ചെയ്തവരാണവര്‍ (കപടന്മാര്). (നബിയേ,) പറയുക: എന്നാല്‍ നിങ്ങള്‍ സത്യവാന്മാരാണെങ്കില് നിങ്ങളില്‍ നിന്ന് നിങ്ങള്‍ മരണത്തെ തടുത്തു നിര്‍ത്തൂ.
2 Mokhtasar Malayalam
യുദ്ധത്തിൽ നിന്ന് പിന്മാറി നിൽക്കുകയും, ഉഹ്ദ് യുദ്ധദിവസം മരണപ്പെട്ട തങ്ങളുടെ ബന്ധുക്കളെക്കുറിച്ച് 'ഞങ്ങളെ അവർ അനുസരിക്കുകയും, യുദ്ധത്തിന് അവർ പുറപ്പെടാതിരിക്കുകയും ചെയ്തിരുന്നെങ്കിൽ അവർ മരണപ്പെടില്ലായിരുന്നു' എന്ന് പറയുകയും ചെയ്തവരാണ് അക്കൂട്ടർ. അല്ലാഹുവിൻ്റെ റസൂലേ! അവർക്ക് മറുപടിയായി കൊണ്ട് പറയുക: എങ്കിൽ മരണം നിങ്ങൾക്ക് മേൽ വന്നുപതിക്കുമ്പോൾ നിങ്ങളതിനെ തടുത്തു വെക്കുക. നിങ്ങളെ അനുസരിച്ചിരുന്നെങ്കിൽ അവർ മരണപ്പെടില്ലായിരുന്നു എന്നും, മരണത്തിൽ നിന്ന് നിങ്ങൾക്ക് രക്ഷപ്പെടാനുള്ള പോംവഴി അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധത്തിൽ നിന്ന് പിന്മാറി നിൽക്കലാണെന്നുമുള്ള നിങ്ങളുടെ ജൽപ്പനം സത്യസന്ധമാണെങ്കിൽ അങ്ങനെ ചെയ്തു കാണിക്കൂ.