Skip to main content

اَلَّذِيْنَ قَالَ لَهُمُ النَّاسُ اِنَّ النَّاسَ قَدْ جَمَعُوْا لَكُمْ فَاخْشَوْهُمْ فَزَادَهُمْ اِيْمَانًاۖ وَّقَالُوْا حَسْبُنَا اللّٰهُ وَنِعْمَ الْوَكِيْلُ   ( آل عمران: ١٧٣ )

alladhīna
ٱلَّذِينَ
Those who
യാതൊരുകൂട്ടര്‍
qāla lahumu
قَالَ لَهُمُ
said to them
അവരോട് പറഞ്ഞു
l-nāsu
ٱلنَّاسُ
[the people]
മനുഷ്യര്‍
inna l-nāsa
إِنَّ ٱلنَّاسَ
"Indeed the people
നിശ്ചയമായും മനുഷ്യര്‍
qad jamaʿū
قَدْ جَمَعُوا۟
(have) certainly gathered
അവര്‍ ശേഖരിച്ചിട്ടുണ്ട്
lakum
لَكُمْ
against you
നിങ്ങള്‍ക്ക്
fa-ikh'shawhum
فَٱخْشَوْهُمْ
so fear them"
അതിനാല്‍ അവരെ പേടിക്കുവിന്‍
fazādahum
فَزَادَهُمْ
But it increased them
അപ്പോള്‍ അതവര്‍ക്ക് വര്‍ദ്ധിപ്പിച്ചു
īmānan
إِيمَٰنًا
(in the) faith
വിശ്വാസത്തെ
waqālū
وَقَالُوا۟
and they said
അവര്‍ പറയുകയും ചെയ്തു
ḥasbunā
حَسْبُنَا
"Sufficient for us
നമുക്കുമതി
l-lahu
ٱللَّهُ
(is) Allah
അല്ലാഹു
waniʿ'ma
وَنِعْمَ
and (He is the) best
അവന്‍ എത്രയോ നന്ന്
l-wakīlu
ٱلْوَكِيلُ
[the] Disposer of affairs"
ഭരമേല്‍പിക്കപ്പെടുന്നവന്‍

Allazeena qaala lahumun naasu innan naasa qad jama'oo lakum fakhshawhuin fazaadahum eemaannanwa wa qaaloo hasbunal laahu wa ni'malwakeel (ʾĀl ʿImrān 3:173)

English Sahih:

Those to whom people [i.e., hypocrites] said, "Indeed, the people have gathered against you, so fear them." But it [merely] increased them in faith, and they said, "Sufficient for us is Allah, and [He is] the best Disposer of affairs." (Ali 'Imran [3] : 173)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

''നിങ്ങള്‍ക്കെതിരെ ജനം സംഘടിച്ചിരിക്കുന്നു. അതിനാല്‍ നിങ്ങളവരെ പേടിക്കണം'' എന്ന് ജനങ്ങള്‍ അവരോടു പറഞ്ഞപ്പോള്‍ അതവരുടെ വിശ്വാസം വര്‍ധിപ്പിക്കുകയാണുണ്ടായത്. അവര്‍ പറഞ്ഞു: ''ഞങ്ങള്‍ക്ക് അല്ലാഹു മതി. ഭരേേമല്‍പിക്കാന്‍ ഏറ്റം പറ്റിയവന്‍ അവനാണ്.'' (ആലുഇംറാന്‍ [3] : 173)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ആ ജനങ്ങള്‍ നിങ്ങളെ നേരിടാന്‍ (സൈന്യത്തെ) ശേഖരിച്ചിരിക്കുന്നു; അവരെ ഭയപ്പെടണം എന്നു ആളുകള്‍ അവരോട് പറഞ്ഞപ്പോള്‍ അതവരുടെ വിശ്വാസം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തത്‌. അവര്‍ പറഞ്ഞു: ഞങ്ങള്‍ക്ക് അല്ലാഹു മതി. ഭരമേല്‍പിക്കുവാന്‍ ഏറ്റവും നല്ലത് അവനത്രെ.[1]

[1] അബൂസുഫ്‌യാനും അനുയായികളും ഉഹ്ദിൽ വെച്ച് മടങ്ങിയപ്പോൾ അവരെ പിന്തുടർന്ന് ഭയപ്പെടുത്താൻ നബി(ﷺ)യും അനുയായികളും തീരുമാനിച്ചു. ഈ വിവരം അബൂസുഫ്‌യാൻ അറിഞ്ഞു. അപ്പോൾ അദ്ദേഹം വഴിക്കുവെച്ചു കണ്ട ഒരു കച്ചവടസംഘത്തോട് നിങ്ങൾ മുഹമ്മദിനെ മദീനയിലേക്ക് തന്നെ മടങ്ങാൻ പ്രേരിപ്പിക്കണമെന്നും ഞാൻ അവരെ നേരിടാൻ ഒരു വലിയ സംഘത്തെ ഒരുമിച്ചുകൂട്ടിയിട്ടുണ്ട് എന്നുപറഞ്ഞു ഭയപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. കച്ചവടസംഘം 'ഹംറാഉൽ അസദ്' എന്ന സ്ഥലത്തുവെച്ച് പ്രവാചക(ﷺ)നെ കണ്ടുമുട്ടി ഈ വിവരം അറിയിച്ചു. അപ്പോൾ നബി(ﷺ)യും സ്വഹാബത്തും പറഞ്ഞ വാക്കുകളാണ് ഇത്.