But those who feared their Lord will have gardens beneath which rivers flow, abiding eternally therein, as accommodation from Allah. And that which is with Allah is best for the righteous. (Ali 'Imran [3] : 198)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
എന്നാല്‍ തങ്ങളുടെ നാഥനെ സൂക്ഷിച്ചു ജീവിക്കുന്നവര്‍ക്ക് താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളുണ്ട്. അവരവിടെ സ്ഥിരവാസികളായിരിക്കും. അല്ലാഹുവിങ്കല്‍നിന്നുള്ള സല്‍ക്കാരമാണത്. അല്ലാഹുവിങ്കലുള്ളതാണ് സജ്ജനങ്ങള്‍ക്ക് ഏറ്റം ഉത്തമം. (ആലുഇംറാന് [3] : 198)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
എന്നാല്‍ തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ച് ജീവിച്ചതാരോ അവര്‍ക്കാണ് താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളുള്ളത്. അവരതില്‍ നിത്യവാസികളായിരിക്കും. അല്ലാഹുവിന്റെ പക്കല്‍ നിന്നുള്ള സല്‍ക്കാരം! അല്ലാഹുവിന്റെ അടുക്കലുള്ളതാകുന്നു പുണ്യവാന്മാര്ക്ക് ഏറ്റവും ഉത്തമം.
2 Mokhtasar Malayalam
എന്നാൽ അല്ലാഹുവിൻ്റെ കൽപ്പനകൾ പാലിച്ചു കൊണ്ടും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും അല്ലാഹുവിനെ സൂക്ഷിച്ചവർക്ക് കൊട്ടാരങ്ങൾക്ക് താഴ്ഭാഗത്തു കൂടെ അരുവികളൊഴുകുന്ന സ്വർഗത്തോപ്പുകളുണ്ട്. അവരതിൽ കാലാകാലം വസിക്കുന്നവരായിരിക്കും. അല്ലാഹുവിൽ നിന്ന് അവർക്കായി ഒരുക്കി വെക്കപ്പെട്ട പ്രതിഫലമത്രെ അത്. അല്ലാഹുവിനെ നിഷേധിച്ചവർ കഴിഞ്ഞു കൂടുന്ന ഐഹിക സുഖാനുഭവങ്ങളെക്കാൾ ഉത്തമവും ശ്രേഷ്ഠവുമായിട്ടുള്ളത് അല്ലാഹു തൻ്റെ സച്ചരിതരായ ദാസന്മാർക്ക് ഒരുക്കി വെച്ചിരിക്കുന്ന പ്രതിഫലമാകുന്നു.