നീ പ്രതാപത്തിലാക്കുക (പ്രതാപം നല്‍കുക)യും ചെയ്യുന്നു
man tashāu
مَن تَشَآءُ
whom You will
നീ ഉദ്ദേശിക്കുന്നവരെ
watudhillu
وَتُذِلُّ
and You humiliate
നീ നിന്ദിക്കുക (നിസ്സാരപ്പെടുത്തുക)യും ചെയ്യുന്നു
man tashāu
مَن تَشَآءُۖ
whom You will
നീ ഉദ്ദേശിക്കുന്നവരെ
biyadika
بِيَدِكَ
In Your hand
നിന്റെ കയ്യിലാണ്
l-khayru
ٱلْخَيْرُۖ
(is all) the good
ഗുണം
innaka
إِنَّكَ
Indeed You
നിശ്ചയമായും നീ
ʿalā kulli shayin
عَلَىٰ كُلِّ شَىْءٍ
(are) on every thing
എല്ലാകാര്യത്തിനും
qadīrun
قَدِيرٌ
All-Powerful
കഴിവുള്ളവനാകുന്നു
Qulil laahumma Maalikal Mulki tu'til mulka man tashaaa'u wa tanzi'ulmulka mimman tashhaaa'u wa tu'izzu man tashaaa'u wa tuzillu man tashaaa'u biyadikal khairu innaka 'alaa kulli shai'in Qadeer (ʾĀl ʿImrān 3:26)
Say, "O Allah, Owner of Sovereignty, You give sovereignty to whom You will and You take sovereignty away from whom You will. You honor whom You will and You humble whom You will. In Your hand is [all] good. Indeed, You are over all things competent. (Ali 'Imran [3] : 26)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
പറയുക: ആധിപത്യത്തിനുടമയായ അല്ലാഹുവേ, നീ ഇച്ഛിക്കുന്നവര്‍ക്ക് നീ ആധിപത്യമേകുന്നു; ഇച്ഛിക്കുന്നവരില്‍ നിന്ന് ആധിപത്യം നീക്കിക്കളയുന്നു; നീ ഉദ്ദേശിക്കുന്നവരെ നീ പ്രതാപികളാക്കുന്നു. നീ ഉദ്ദേശിക്കുന്നവരെ ഹീനരാക്കുകയും ചെയ്യുന്നു. സമസ്ത സൗഭാഗ്യങ്ങളും നിന്റെ കയ്യിലാണ്. തീര്‍ച്ചയായും നീ എല്ലാകാര്യത്തിനും കഴിവുറ്റവന്‍ തന്നെ. (ആലുഇംറാന് [3] : 26)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
പറയുക: ആധിപത്യത്തിന്റെ ഉടമസ്ഥനായ അല്ലാഹുവേ, നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ ആധിപത്യം നല്കുന്നു. നീ ഉദ്ദേശിക്കുന്നവരില്‍ നിന്ന് നീ ആധിപത്യം എടുത്തുനീക്കുകയും ചെയ്യുന്നു. നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ പ്രതാപം നല്കുന്നു. നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ നിന്ദ്യത വരുത്തുകയും ചെയ്യുന്നു. നിന്റെ കൈവശമത്രെ നന്മയുള്ളത്. നിശ്ചയമായും നീ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.
2 Mokhtasar Malayalam
നബിയേ, നിൻ്റെ രക്ഷിതാവിനെ സ്തുതിച്ചു കൊണ്ടും, അവനെ മഹത്വപ്പെടുത്തി കൊണ്ടും ഇപ്രകാരം പറയുക: അല്ലാഹുവേ! ഇഹലോകത്തും പരലോകത്തും സർവ്വ ആധിപത്യത്തിൻറെയും ഉടമസ്ഥനായവൻ നീയാണ്! നിൻ്റെ സൃഷ്ടികളിൽ നിന്ന് നീ ഉദ്ദേശിക്കുന്നവർക്ക് നീ ആധിപത്യം നൽകുന്നു. നീ ഉദ്ദേശിക്കുന്നവരിൽ നിന്ന് നീ ആധിപത്യം എടുത്തുനീക്കുകയും ചെയ്യുന്നു. അവരിൽ നിന്ന് നീ ഉദ്ദേശിക്കുന്നവർക്ക് നീ പ്രതാപം നൽകുന്നു. നീ ഉദ്ദേശിക്കുന്നവർക്ക് നീ നിന്ദ്യത വരുത്തുകയും ചെയ്യുന്നു. അതെല്ലാം നിൻറെ യുക്തിയും നീതിയും നിമിത്തമത്രെ. നിൻറെ കൈവശം മാത്രമാണ് മുഴുവൻ നന്മയുള്ളത്. നിശ്ചയമായും നീ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.