اِنَّ مَثَلَ عِيْسٰى عِنْدَ اللّٰهِ كَمَثَلِ اٰدَمَ ۗ خَلَقَهٗ مِنْ تُرَابٍ ثُمَّ قَالَ لَهٗ كُنْ فَيَكُوْنُ ( آل عمران: ٥٩ )
Inna masala 'Eesaa 'indal laahi kamasali Aadama khalaqahoo min turaabin summa qaala lahoo kun fayakoon (ʾĀl ʿImrān 3:59)
English Sahih:
Indeed, the example of Jesus to Allah is like that of Adam. He created him from dust; then He said to him, "Be," and he was. (Ali 'Imran [3] : 59)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
സംശയമില്ല. അല്ലാഹുവിന്റെ അടുത്ത് ഈസായുടെ ഉപമ ആദമിന്റേതുപോലെയാണ്. അല്ലാഹു ആദമിനെ മണ്ണില്‍നിന്ന് സൃഷ്ടിച്ചു. പിന്നെ അതിനോട് 'ഉണ്ടാവുക' എന്ന് കല്‍പിച്ചു. അപ്പോളതാ അദ്ദേഹം ഉണ്ടാകുന്നു. (ആലുഇംറാന്‍ [3] : 59)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)
അല്ലാഹുവെ സംബന്ധിച്ചിടത്തോളം ഈസായെ ഉപമിക്കാവുന്നത് ആദമിനോടാകുന്നു. അവനെ (അവന്‍റെ രൂപം) മണ്ണില്‍ നിന്നും അവന്‍ സൃഷ്ടിച്ചു. പിന്നീട് അതിനോട് ഉണ്ടാകൂ എന്ന് പറഞ്ഞപ്പോള്‍ അവന്‍ (ആദം) അതാ ഉണ്ടാകുന്നു.[1]
[1] പിതാവില്ലാതെ ജനിച്ച ഈസായും, മാതാവും പിതാവുമില്ലാതെ ജനിച്ച ആദമും ഒരുപോലെ അല്ലാഹുവിൻ്റെ സൃഷ്ടികളാണ്; മക്കളല്ല.