It is He who has sent down to you, [O Muhammad], the Book; in it are verses [that are] precise – they are the foundation of the Book – and others unspecific. As for those in whose hearts is deviation [from truth], they will follow that of it which is unspecific, seeking discord and seeking an interpretation [suitable to them]. And no one knows its [true] interpretation except Allah. But those firm in knowledge say, "We believe in it. All [of it] is from our Lord." And no one will be reminded except those of understanding. (Ali 'Imran [3] : 7)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അവനാണ് നിനക്ക് ഈ വേദം ഇറക്കിത്തന്നത്. അതില്‍ വ്യക്തവും ഖണ്ഡിതവുമായ വാക്യങ്ങളുണ്ട്. അവയാണ് വേദഗ്രന്ഥത്തിന്റെ കാതലായ ഭാഗം. തെളിച്ചു പറഞ്ഞിട്ടില്ലാത്ത ചില വാക്യങ്ങളുമുണ്ട്. മനസ്സില്‍ വക്രതയുള്ളവര്‍ കുഴപ്പമാഗ്രഹിച്ച് ആശയവ്യക്തതയില്ലാത്ത വാക്യങ്ങളുടെ പിറകെ പോവുകയും അവയെ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. എന്നാല്‍ അവയുടെ ശരിയായ വ്യാഖ്യാനം അല്ലാഹുവിനേ അറിയുകയുള്ളൂ. അറിവില്‍ പാകത നേടിയവര്‍ പറയും: ''ഞങ്ങളതില്‍ വിശ്വസിച്ചിരിക്കുന്നു. എല്ലാം ഞങ്ങളുടെ നാഥനില്‍ നിന്നുള്ളതാണ്.'' ബുദ്ധിമാന്മാര് മാത്രമേ ആലോചിച്ചറിയുന്നുള്ളൂ. (ആലുഇംറാന് [3] : 7)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
(നബിയേ,) നിനക്ക് വേദഗ്രന്ഥം അവതരിപ്പിച്ചു തന്നിരിക്കുന്നത് അവനത്രെ. അതില്‍ സുവ്യക്തവും ഖണ്ഡിതവുമായ വചനങ്ങളുണ്ട്. അവയത്രെ വേദഗ്രന്ഥത്തിന്റെ മൗലികഭാഗം. ആശയത്തില്‍ സാദൃശ്യമുള്ള ചില വചനങ്ങളുമുണ്ട്. എന്നാല്‍ മനസ്സുകളില്‍ വക്രതയുള്ളവര്‍ കുഴപ്പമുണ്ടാക്കാന്‍ ഉദ്ദേശിച്ചുകൊണ്ടും, ദുര്‍വ്യാഖ്യാനം നടത്താന്‍ ആഗ്രഹിച്ചു കൊണ്ടും ആശയത്തില്‍ സാദൃശ്യമുള്ള വചനങ്ങളെ പിന്തുടരുന്നു. അതിന്റെ സാക്ഷാല്‍ വ്യാഖ്യാനം അല്ലാഹുവിന് മാത്രമേ അറിയുകയുള്ളൂ. അറിവില്‍ അടിയുറച്ചവാരാകട്ടെ, അവര്‍ പറയും: ഞങ്ങളതില്‍ വിശ്വസിച്ചിരിക്കുന്നു. എല്ലാം ഞങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. ബുദ്ധിശാലികള്‍ മാത്രമേ ആലോചിച്ച് മനസ്സിലാക്കുകയുള്ളൂ.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ റസൂലേ! താങ്കൾക്ക് ഖുർആൻ അവതരിപ്പിച്ചു തന്നിരിക്കുന്നത് അല്ലാഹുവത്രെ. അതിൽ ആശയം വ്യക്തമായ വചനങ്ങളുണ്ട്. അവയത്രെ ഖുർആനിൻ്റെ മൂലഭാഗവും, അതിൽ ഭൂരിഭാഗമുള്ളതും. അഭിപ്രായവ്യത്യാസങ്ങളിൽ ഇത്തരം വ്യക്തമായ ആയത്തുകളിലേക്കാണ് മടങ്ങേണ്ടത്. ഒന്നിലധികം ആശയങ്ങൾക്ക് സാധ്യതയുള്ള ചില വചനങ്ങളും ഖുർആനിലുണ്ട്. അതിൻറെ ആശയം അധികമാളുകൾക്കും അവ്യക്തമായിരിക്കും. എന്നാൽ മനസ്സുകളിൽ വക്രതയുള്ളവർ കുഴപ്പമുണ്ടാക്കാൻ ഉദ്ദേശിച്ചുകൊണ്ടും, ജനങ്ങളെ വഴിപിഴപ്പിക്കാൻ ആഗ്രഹിച്ചു കൊണ്ടും ഖണ്ഡിതമായതിനെ ഒഴിവാക്കി സാദൃശ്യമുള്ള വചനങ്ങളെ സ്വീകരിക്കുന്നു. അവരുടെ ദുഷിച്ച ആശയങ്ങൾക്ക് വേണ്ടി ഇച്ഛക്കനുസരിച്ച് അവയെ വ്യാഖ്യാനിക്കാനാണ് അവരുദ്ദേശിക്കുന്നത്. അതിൻറെ സാക്ഷാൽ വ്യാഖ്യാനവും, അതിൻ്റെ പൂർണ്ണമായ ഉദ്ദേശവും അല്ലാഹുവിന് മാത്രമേ അറിയുകയുള്ളൂ. അറിവിൽ അടിയുറച്ച പാണ്ഡിത്യമുള്ളവർ പറയും: ഞങ്ങൾ ഖുർആനിൽ മുഴുവനും വിശ്വസിച്ചിരിക്കുന്നു. കാരണം അതിലുള്ള എല്ലാം ഞങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ളതാകുന്നു. സാദൃശ്യമായ വചനങ്ങളെ ഖണ്ഡിതമായ വചനങ്ങൾ കൊണ്ട് അവർ വ്യാഖ്യാനിക്കുകയും ചെയ്യും. ബുദ്ധിശാലികൾ മാത്രമേ ആലോചിച്ച് മനസ്സിലാക്കുകയുള്ളൂ.