وَقَالَتْ طَّاۤىِٕفَةٌ مِّنْ اَهْلِ الْكِتٰبِ اٰمِنُوْا بِالَّذِيْٓ اُنْزِلَ عَلَى الَّذِيْنَ اٰمَنُوْا وَجْهَ النَّهَارِ وَاكْفُرُوْٓا اٰخِرَهٗ لَعَلَّهُمْ يَرْجِعُوْنَۚ ( آل عمران: ٧٢ )
Wa qaalat taaa'ifatum min Ahlil Kitaabi aaminoo billazeee unzila 'alal lazeena aamanoo wajhan nahaari wakfurooo aakhirahoo la'alla hum yarji'oon (ʾĀl ʿImrān 3:72)
English Sahih:
And a faction of the People of the Scripture say [to each other], "Believe in that which was revealed to the believers at the beginning of the day and reject it at its end that perhaps they will return [i.e., abandon their religion], (Ali 'Imran [3] : 72)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
വേദക്കാരിലൊരുകൂട്ടര്‍ പറയുന്നു: ''ഈ വിശ്വാസികള്‍ക്ക് അവതീര്‍ണമായതില്‍ പകലിന്റെ പ്രാരംഭത്തില്‍ നിങ്ങള്‍ വിശ്വസിച്ചുകൊള്ളുക. പകലറുതിയില്‍ അതിനെ തള്ളിപ്പറയുകയും ചെയ്യുക. അതുകണ്ട് ആ വിശ്വാസികള്‍ നമ്മിലേക്ക് തിരിച്ചുവന്നേക്കാം. (ആലുഇംറാന്‍ [3] : 72)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)
വേദക്കാരില്‍ ഒരു വിഭാഗം (സ്വന്തം അനുയായികളോട്) പറഞ്ഞു: ഈ വിശ്വാസികള്‍ക്ക് അവതരിപ്പിക്കപ്പെട്ടതില്‍ പകലിന്‍റെ ആരംഭത്തില്‍ നിങ്ങള്‍ വിശ്വസിച്ചുകൊള്ളുക. പകലിന്‍റെ അവസാനത്തില്‍ നിങ്ങളത് അവിശ്വസിക്കുകയും ചെയ്യുക. (അത് കണ്ട്) അവര്‍ (വിശ്വാസികള്‍) പിന്‍മാറിയേക്കാം.[1]
[1] രാവിലെ വിശ്വാസം പ്രഖ്യാപിച്ചവര്‍ വൈകുന്നേരം അവിശ്വാസികളായി മാറിയെന്ന് ജനങ്ങള്‍ അറിയുമ്പോള്‍ ആ മാറ്റത്തിന് ന്യായമായ വല്ല കാരണവുമുണ്ടാകുമെന്ന് ചിലരെങ്കിലും ധരിച്ചുകൊള്ളും എന്നാണ് അവര്‍ കണക്കു കൂട്ടിയത്.