Skip to main content

مَا كَانَ لِبَشَرٍ اَنْ يُّؤْتِيَهُ اللّٰهُ الْكِتٰبَ وَالْحُكْمَ وَالنُّبُوَّةَ ثُمَّ يَقُوْلَ لِلنَّاسِ كُوْنُوْا عِبَادًا لِّيْ مِنْ دُوْنِ اللّٰهِ وَلٰكِنْ كُوْنُوْا رَبَّانِيّٖنَ بِمَا كُنْتُمْ تُعَلِّمُوْنَ الْكِتٰبَ وَبِمَا كُنْتُمْ تَدْرُسُوْنَ ۙ  ( آل عمران: ٧٩ )

mā kāna
مَا كَانَ
Not is
ഉണ്ടാവുകയില്ല, ഉണ്ടാകാവതല്ല
libasharin
لِبَشَرٍ
for a human
ഒരു മനുഷ്യനും
an yu'tiyahu
أَن يُؤْتِيَهُ
that gives him
അവന് നല്‍കുക
l-lahu
ٱللَّهُ
Allah
അല്ലാഹു
l-kitāba
ٱلْكِتَٰبَ
the Book
ഗ്രന്ഥം
wal-ḥuk'ma
وَٱلْحُكْمَ
and the wisdom
വിജ്ഞാനവും, വിധിയും (അധികാരവും)
wal-nubuwata
وَٱلنُّبُوَّةَ
and the Prophethood
പ്രവാചകത്വവും
thumma yaqūla
ثُمَّ يَقُولَ
then he says
പിന്നീട് അദ്ദേഹം പറയുക
lilnnāsi
لِلنَّاسِ
to the people
മനുഷ്യരോട്
kūnū
كُونُوا۟
"Be
നിങ്ങളായിരിക്കുവിന്‍
ʿibādan lī
عِبَادًا لِّى
worshippers of me
എനിക്ക് (എന്‍റെ) അടിയാന്‍മാര്‍
min dūni l-lahi
مِن دُونِ ٱللَّهِ
from besides Allah
അല്ലാഹുവിനെ കൂടാതെ (അല്ലാഹുവിന്നല്ലാതെ)
walākin
وَلَٰكِن
but (would say)
എങ്കിലും (പറയും)
kūnū
كُونُوا۟
"Be
നിങ്ങളായിരിക്കുവിന്‍
rabbāniyyīna
رَبَّٰنِيِّۦنَ
worshippers of the Lord
റബ്ബാനികള്‍
bimā kuntum
بِمَا كُنتُمْ
because you have been
നിങ്ങളായിരിക്കുന്നതു കൊണ്ട്
tuʿallimūna
تُعَلِّمُونَ
teaching
നിങ്ങള്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു
l-kitāba
ٱلْكِتَٰبَ
the Book
വേദഗ്രന്ഥം
wabimā kuntum
وَبِمَا كُنتُمْ
and because you have been
നിങ്ങളായിരിക്കുന്നതു കൊണ്ടും
tadrusūna
تَدْرُسُونَ
studying (it)"
പഠിച്ചുകൊണ്ടിരിക്കുന്നു

Maa kaana libasharin ai yu'tiyahul laahul Kitaaba walhukma wan Nubuwwata summa yaqoola linnaasi koonoo 'ibaadal lee min doonil laahi wa laakin koonoo rabbaaniy yeena bimaa kuntum tu'allimoonal Kitaaba wa bimaa kuntum tadrusoon (ʾĀl ʿImrān 3:79)

English Sahih:

It is not for a human [prophet] that Allah should give him the Scripture and authority and prophethood and then he would say to the people, "Be servants to me rather than Allah," but [instead, he would say], "Be pious scholars of the Lord because of what you have taught of the Scripture and because of what you have studied." (Ali 'Imran [3] : 79)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ഒരാള്‍ക്ക് അല്ലാഹു വേദപുസ്തകവും യുക്തിജ്ഞാനവും പ്രവാചകത്വവും നല്‍കുക; എന്നിട്ട് അയാള്‍ ജനങ്ങളോട് 'നിങ്ങള്‍ അല്ലാഹുവിന്റെ അടിമകളാകുന്നതിനുപകരം എന്റെ അടിമകളാവുക' എന്ന് പറയുക; ഇത് ഒരു മനുഷ്യനില്‍നിന്ന് ഒരിക്കലും സംഭവിക്കാവതല്ല. മറിച്ച് അയാള്‍ പറയുക 'നിങ്ങള്‍ വേദപുസ്തകം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതിലൂടെ കളങ്കമേശാത്ത ദൈവഭക്തരാവുക' എന്നായിരിക്കും. (ആലുഇംറാന്‍ [3] : 79)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അല്ലാഹു ഒരു മനുഷ്യന് വേദവും മതവിജ്ഞാനവും പ്രവാചകത്വവും നല്‍കുകയും, എന്നിട്ട് അദ്ദേഹം ജനങ്ങളോട് നിങ്ങള്‍ അല്ലാഹുവെ വിട്ട് എന്‍റെ ദാസന്‍മാരായിരിക്കുവിന്‍ എന്ന് പറയുകയും ചെയ്യുക എന്നത് ഉണ്ടാകാവുന്നതല്ല. എന്നാല്‍ നിങ്ങള്‍ വേദഗ്രന്ഥം പഠിപ്പിച്ചുകൊണ്ടിരിക്കുന്നതിലൂടെയും, പഠിച്ച് കൊണ്ടിരിക്കുന്നതിലൂടെയും (അല്ലാഹുവിൻ്റെ) നിഷ്കളങ്ക ദാസന്‍മാരായിരിക്കണം (എന്നായിരിക്കും അദ്ദേഹം പറയുന്നത്‌.)