Skip to main content

۞ كُلُّ الطَّعَامِ كَانَ حِلًّا لِّبَنِيْٓ اِسْرَاۤءِيْلَ اِلَّا مَا حَرَّمَ اِسْرَاۤءِيْلُ عَلٰى نَفْسِهٖ مِنْ قَبْلِ اَنْ تُنَزَّلَ التَّوْرٰىةُ ۗ قُلْ فَأْتُوْا بِالتَّوْرٰىةِ فَاتْلُوْهَآ اِنْ كُنْتُمْ صٰدِقِيْنَ   ( آل عمران: ٩٣ )

kullu l-ṭaʿāmi
كُلُّ ٱلطَّعَامِ
All [the] food
എല്ലാ ഭക്ഷണവും
kāna ḥillan
كَانَ حِلًّا
was lawful
അനുവദനീയം (ഹലാല്‍) ആയിരുന്നു
libanī is'rāīla
لِّبَنِىٓ إِسْرَٰٓءِيلَ
for (the) Children (of) Israel
ഇസ്‌റാഈല്‍ സന്തതികള്‍ക്ക്
illā mā ḥarrama
إِلَّا مَا حَرَّمَ
except what made unlawful
ഹറാം (നിഷിദ്ധം) ആക്കിയതൊഴികെ
is'rāīlu
إِسْرَٰٓءِيلُ
Israel
ഇസ്‌റാഈല്‍ (യഅ്ക്വൂബ്)
ʿalā nafsihi
عَلَىٰ نَفْسِهِۦ
upon himself
തന്‍റെ സ്വന്തത്തിന്‍റെ മേല്‍
min qabli
مِن قَبْلِ
[from] before
മുമ്പായി
an tunazzala
أَن تُنَزَّلَ
[that] (was) revealed
അവതരിക്കപ്പെടുന്നതിന്‍റെ
l-tawrātu
ٱلتَّوْرَىٰةُۗ
the Taurat
തൗറാത്ത്
qul
قُلْ
Say
നീ പറയുക
fatū
فَأْتُوا۟
"So bring
എന്നാല്‍ നിങ്ങള്‍ വരുവിന്‍
bil-tawrāti
بِٱلتَّوْرَىٰةِ
the Taurat
തൗറാത്തും കൊണ്ട്
fa-it'lūhā
فَٱتْلُوهَآ
and recite it
എന്നിട്ട് അത് നിങ്ങള്‍ പാരായണം ചെയ്യുവിന്‍
in kuntum
إِن كُنتُمْ
if you are
നിങ്ങളാണെങ്കില്‍
ṣādiqīna
صَٰدِقِينَ
truthful"
സത്യവാന്‍മാര്‍

Kullut ta'aami kaana hillal li Baneee Israaa'eela illaa maa harrama Israaa'eelu 'alaa nafsihee min qabli an tunzzalat Tawraah; qul faatoo bit Tawraati fatloohaaa in kuntum saadiqeen (ʾĀl ʿImrān 3:93)

English Sahih:

All food was lawful to the Children of Israel except what Israel [i.e., Jacob] had made unlawful to himself before the Torah was revealed. Say, [O Muhammad], "So bring the Torah and recite it, if you should be truthful." (Ali 'Imran [3] : 93)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

എല്ലാ ആഹാരപദാര്‍ഥങ്ങളും ഇസ്രയേല്‍ മക്കള്‍ക്ക് അനുവദനീയമായിരുന്നു. തൗറാത്തിന്റെ അവതരണത്തിനുമുമ്പ് ഇസ്രയേല്‍ തന്റെമേല്‍ നിഷിദ്ധമാക്കിയവയൊഴികെ. പറയുക: നിങ്ങള്‍ തൗറാത്ത് കൊണ്ടുവന്ന് വായിച്ചു കേള്‍പ്പിക്കുക. നിങ്ങള്‍ സത്യസന്ധരെങ്കില്‍. (ആലുഇംറാന്‍ [3] : 93)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

എല്ലാ ആഹാരപദാര്‍ത്ഥവും ഇസ്രായീല്‍ സന്തതികള്‍ക്ക് അനുവദനീയമായിരുന്നു. തൗറാത്ത് അവതരിപ്പിക്കപ്പെടുന്നതിന് മുമ്പായി ഇസ്രായീല്‍ (യഅ്ഖൂബ് നബി) തന്‍റെ കാര്യത്തില്‍ നിഷിദ്ധമാക്കിയതൊഴികെ. (നബിയേ,) പറയുക: നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ തൗറാത്ത് കൊണ്ടുവന്നു അതൊന്ന് വായിച്ചുകേള്‍പിക്കുക.[1]

[1] ഇബ്‌റാഹീം നബി(عليه السلام)യുടെ ഋജുവായ മാര്‍ഗത്തിലേക്ക് വിശുദ്ധ ഖുര്‍ആന്‍ വേദക്കാരെ ക്ഷണിച്ചപ്പോള്‍ അവര്‍ ഒരു പ്രശ്‌നം ഉന്നയിച്ചു. ഇബ്‌റാഹീമി(عليه السلام)ൻ്റെ മാര്‍ഗത്തില്‍ ഒട്ടകമാംസം നിഷിദ്ധമാണല്ലോ. അപ്പോള്‍ മുഹമ്മദ് നബി (ﷺ) അത് ഭക്ഷിക്കുന്നതിനുളള ന്യയീകരണമെന്ത് എന്ന്. അതിനാണ് ഈ ആയത്ത് മറുപടി നല്‍കുന്നത്. ഒട്ടകമാംസം ഇബ്‌റാഹീം നബി നിഷിദ്ധമായി പ്രഖ്യാപിച്ചതല്ല. പില്‍ക്കാലത്ത് യഅ്ഖുബ് നബി(عليه السلام) തൻ്റെ കാര്യത്തില്‍ നിഷിദ്ധമായി പ്രഖ്യാപിച്ചതാണ്. പിന്നീട് ഇസ്രായീല്യര്‍ക്ക് അത് നിയമമാക്കപ്പെടുകയും ചെയ്തു.