And whoever submits his face [i.e., self] to Allah while he is a doer of good – then he has grasped the most trustworthy handhold. And to Allah will be the outcome of [all] matters. (Luqman [31] : 22)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ആരെങ്കിലും സച്ചരിതനായി സ്വന്തത്തെ അല്ലാഹുവിന് സമര്‍പ്പിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും അയാള്‍ മുറുകെപ്പിടിച്ചത് ഏറ്റം ഉറപ്പുള്ള പിടിവള്ളിയില്‍ തന്നെയാണ്. കാര്യങ്ങളുടെയൊക്കെ പര്യവസാനം അല്ലാഹുവിന്റെ സന്നിധിയിലാണ്. (ലുഖ്മാന് [31] : 22)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
വല്ലവനും സദ്വൃത്തനായിക്കൊണ്ട് തന്റെ മുഖത്തെ അല്ലാഹുവിന് സമര്‍പ്പിക്കുന്ന പക്ഷം ഏറ്റവും ഉറപ്പുള്ള പിടികയറില്‍ തന്നെയാണ് അവന് പിടിച്ചിരിക്കുന്നത്. അല്ലാഹുവിങ്കലേക്കാകുന്നു കാര്യങ്ങളുടെ പരിണിതി.
2 Mokhtasar Malayalam
ആരെങ്കിലും തൻ്റെ ആരാധനകൾ അല്ലാഹുവിന് മാത്രം നിഷ്കളങ്കമാക്കി കൊണ്ടും, തൻ്റെ പ്രവർത്തനങ്ങൾ നന്നാക്കി കൊണ്ടും അല്ലാഹുവിലേക്ക് ലക്ഷ്യം വെക്കുന്നെങ്കിൽ രക്ഷ ആഗ്രഹിക്കുന്ന ഒരാൾക്ക് മുറുകെ പിടിക്കാവുന്ന ഏറ്റവും ബലമുള്ള കയറിലാണ് അവൻ പിടിച്ചിരിക്കുന്നത്. ഒരിക്കലും അവൻ മുറുകെ പിടിച്ചത് പൊട്ടിപ്പോകുമെന്ന് അവൻ ഭയക്കേണ്ടതില്ല. അല്ലാഹുവിലേക്ക് മാത്രമാകുന്നു കാര്യങ്ങളുടെയെല്ലാം പര്യവസാനം. ശേഷം, അവൻ ഏവർക്കും അർഹമായ പ്രതിഫലം നൽകുന്നതാണ്.