And whoever has disbelieved – let not his disbelief grieve you. To Us is their return, and We will inform them of what they did. Indeed, Allah is Knowing of that within the breasts. (Luqman [31] : 23)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ആരെങ്കിലും സത്യത്തെ തള്ളിപ്പറയുന്നുവെങ്കില്‍ അയാളുടെ സത്യനിഷേധം നിന്നെ ദുഃഖിപ്പിക്കാതിരിക്കട്ടെ. അവരുടെ മടക്കം നമ്മുടെ അടുത്തേക്കാണ്. അപ്പോള്‍ അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റി നാമവരെ വിവരമറിയിക്കും. നെഞ്ചകത്തുള്ളതൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു. (ലുഖ്മാന് [31] : 23)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
വല്ലവനും അവിശ്വസിച്ചുവെങ്കില്‍ അവന്റെ അവിശ്വാസം നിന്നെ ദുഃഖിപ്പിക്കാതിരിക്കട്ടെ. നമ്മുടെ അടുത്തേക്കാണ് അവരുടെ മടക്കം. അപ്പോള്‍ അവര്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി നാം അവരെ വിവരമറിയിക്കുന്നതാണ്. തീര്‍ച്ചയായും അല്ലാഹു ഹൃദയങ്ങളിലുള്ളത് ഏറ്റവും നന്നായി അറിയുന്നവനാകുന്നു.
2 Mokhtasar Malayalam
ആരെങ്കിലും അല്ലാഹുവിൽ അവിശ്വസിച്ചുവെങ്കിൽ -അല്ലാഹുവിൻ്റെ റസൂലേ!- അവൻ്റെ നിഷേധം താങ്കളെ വിഷമിപ്പിക്കാതിരിക്കട്ടെ! നമ്മിലേക്ക് മാത്രമാകുന്നു ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അവർ മടങ്ങുന്നത്. അപ്പോൾ അവർ ഇഹലോകത്തായിരിക്കെ ചെയ്തു കൂട്ടിയ തിന്മകളെ കുറിച്ച് അവരെ നാം അറിയിക്കുന്നതാണ്. അതിനുള്ള പ്രതിഫലവും അവർക്ക് നാം നൽകുന്നതാണ്. തീർച്ചയായും, അല്ലാഹു ഹൃദയങ്ങൾക്കുള്ളിലുള്ളത് നന്നായി അറിയുന്നവനാകുന്നു. അതിലുള്ള ഒരു കാര്യവും അവന് അവ്യക്തമാവുകയില്ല.