Your creation and your resurrection will not be but as that of a single soul. Indeed, Allah is Hearing and Seeing. (Luqman [31] : 28)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നിങ്ങളെ സൃഷ്ടിക്കലും ഉയിര്‍ത്തെഴുന്നേല്‍പിക്കലും ഒരൊറ്റയാളെ അങ്ങനെ ചെയ്യും പോലെത്തന്നെയാണ്. സംശയമില്ല; അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണ്. (ലുഖ്മാന് [31] : 28)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നിങ്ങളെ സൃഷ്ടിക്കുന്നതും പുനരുജ്ജീവിപ്പിക്കുന്നതും ഒരൊറ്റ വ്യക്തിയെ (സൃഷ്ടിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നത്) പോലെ മാത്രമാകുന്നു.[1] തീര്‍ച്ചയായും അല്ലാഹു എല്ലാം കേള്‍ക്കുകയും കാണുകയും ചെയ്യുന്നവനത്രെ.
[1] കോടാനുകോടി മനുഷ്യരെ ഒന്നിച്ച് അല്ലാഹു എങ്ങനെ പുനര്‍ജീവിപ്പിക്കുമെന്ന് സംശയിക്കുന്നവരുണ്ടാകാം. എന്നാല്‍ അല്ലാഹുവെ സംബന്ധിച്ചിടത്തോളം ഒരാളെ സൃഷ്ടിക്കുന്നതും, അനേകായിരം കോടി പേരെ സൃഷ്ടിക്കുന്നതും ഒരു പോലെ പ്രയാസരഹിതമത്രെ.
2 Mokhtasar Malayalam
ജനങ്ങളേ! പുനരുത്ഥാനനാളിൽ നിങ്ങളെ വിചാരണക്കും പ്രതിഫലത്തിനുമായി സൃഷ്ടിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുക എന്നത് ഒരൊറ്റ വ്യക്തിയെ സൃഷ്ടിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നതു പോലെ എളുപ്പമുള്ളതാണ്. തീർച്ചയായും, അല്ലാഹു എല്ലാം കേൾക്കുന്നവനാകുന്നു (സമീഅ്); ഏതെങ്കിലും ഒരു ശബ്ദം കേൾക്കുന്നത് മറ്റൊരു ശബ്ദം കേൾക്കുന്നതിൽ നിന്ന് അവനെ അശ്രദ്ധനാക്കുകയില്ല. അവൻ എല്ലാം കാണുന്നവനുമാകുന്നു (ബസ്വീർ); എന്തെങ്കിലും ഒരു കാര്യം കാണുന്നത് മറ്റൊരു കാര്യം കാണുന്നതിൽ നിന്ന് അവനെ അശ്രദ്ധനാക്കുകയില്ല. ഇതു പോലെ തന്നെ, ഏതെങ്കിലും ഒരാളെ സൃഷ്ടിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നത് മറ്റുള്ളവരെ സൃഷ്ടിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നതിൽ നിന്ന് അവനെ അശ്രദ്ധനാക്കുകയില്ല.