If you could but see when the criminals are hanging their heads before their Lord, [saying], "Our Lord, we have seen and heard, so return us [to the world]; we will work righteousness. Indeed, we are [now] certain." (As-Sajdah [32] : 12)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
കുറ്റവാളികള്‍ തങ്ങളുടെ നാഥന്റെ അടുത്ത് തലതാഴ്ത്തി നില്‍ക്കുന്നത് നീ കണ്ടിരുന്നെങ്കില്‍! അവര്‍ പറയും: ''ഞങ്ങളുടെ നാഥാ, ഞങ്ങളിതാ എല്ലാം നേരില്‍ കണ്ടിരിക്കുന്നു. കേട്ടിരിക്കുന്നു. അതിനാല്‍ നീ ഞങ്ങളെ ഒന്നു തിരിച്ചയക്കേണമേ. ഞങ്ങള്‍ നല്ലതു ചെയ്തുകൊള്ളാം. ഇപ്പോള്‍ ഞങ്ങള്‍ക്കെല്ലാം നന്നായി ബോധ്യമായിരിക്കുന്നു.'' (അസ്സജദ [32] : 12)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
കുറ്റവാളികള്‍ തങ്ങളുടെ രക്ഷിതാവിന്റെ അടുക്കല്‍ തല താഴ്ത്തിക്കൊണ്ട് 'ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളിതാ (നേരില്‍) കാണുകയും കേള്‍ക്കുകയും ചെയ്തിരിക്കുന്നു. അതിനാല്‍ ഞങ്ങളെ നീ തിരിച്ചയച്ചുതരേണമേ. എങ്കില്‍ ഞങ്ങള്‍ നല്ലത് പ്രവര്‍ത്തിച്ചു കൊള്ളാം. തീര്‍ച്ചയായും ഞങ്ങളിപ്പോള്‍ ദൃഢവിശ്വാസമുള്ളവരാകുന്നു' എന്ന് പറയുന്ന സന്ദര്‍ഭം നീ കാണുകയാണെങ്കില്‍ (അതെന്തൊരു കാഴ്ചയായിരിക്കും!)
2 Mokhtasar Malayalam
കുറ്റവാളികൾ പരലോകത്ത് പ്രത്യക്ഷരാകുന്നതാണ്. (ഇഹലോകത്ത്) പുനരുത്ഥാനത്തെ നിഷേധിച്ചിരുന്നു എന്നതിൻ്റെ ഫലമായി അവർ നിന്ദ്യരായി തലതാഴ്ത്തി നിൽക്കുന്നവരായിരിക്കും. അപമാനം തിരിച്ചറിഞ്ഞു കൊണ്ട് അവർ പറയും: ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങൾ നിഷേധിച്ചിരുന്ന പുനരുത്ഥാനം ഞങ്ങൾ നേരിൽ കണ്ടിരിക്കുന്നു. നിൻ്റെ ദൂതന്മാർ കൊണ്ടു വന്നതിൻ്റെ സത്യത ഞങ്ങൾ കേൾക്കുകയും ചെയ്തിരിക്കുന്നു. അതിനാൽ ഇഹലോകത്തേക്ക് ഞങ്ങളെ മടക്കേണമേ! നീ ഞങ്ങളെ തൃപ്തിപ്പെടുന്ന രൂപത്തിൽ ഞങ്ങൾ സൽകർമ്മങ്ങൾ പ്രവർത്തിച്ചു കൊള്ളാം. ഇപ്പോൾ പുനരുത്ഥാനത്തെ കുറിച്ചും, (അല്ലാഹുവിൻ്റെ) ദൂതന്മാർ കൊണ്ടു വന്നതിനെ കുറിച്ചും ദൃഢവിശ്വാസമുള്ളവരാകുന്നു ഞങ്ങൾ. ആ അവസ്ഥയിൽ കുറ്റവാളികൾ നിൽക്കുന്നത് താങ്കൾ കണ്ടിരുന്നെങ്കിൽ ഗൗരവതരമായ ഒരു കാഴ്ച തന്നെയായിരിക്കും അത്.