It is He who confers blessing upon you, and His angels [ask Him to do so] that He may bring you out from darknesses into the light. And ever is He, to the believers, Merciful. (Al-Ahzab [33] : 43)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അവനാണ് നിങ്ങള്‍ക്ക് കാരുണ്യമേകുന്നത്. അവന്റെ മലക്കുകള്‍ നിങ്ങള്‍ക്ക് കാരുണ്യത്തിനായി അര്‍ഥിക്കുന്നു. നിങ്ങളെ ഇരുളില്‍ നിന്ന് വെളിച്ചത്തിലേക്കു നയിക്കാനാണിത്. അല്ലാഹു സത്യവിശ്വാസികളോട് ഏറെ കരുണയുള്ളവനാണ്. (അല്‍അഹ്സാബ് [33] : 43)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അവന് നിങ്ങളുടെ മേല്‍ കരുണ ചൊരിയുന്നവനാകുന്നു. അവന്റെ മലക്കുകളും (കരുണക്കു വേണ്ടി പ്രാർത്ഥിക്കുന്നു.) അന്ധകാരങ്ങളില്‍ നിന്ന് നിങ്ങളെ വെളിച്ചത്തിലേക്ക് ആനയിക്കുന്നതിന് വേണ്ടിയത്രെ അത്. അവന് സത്യവിശ്വാസികളോട് അത്യന്തം കരുണയുള്ളവനാകുന്നു.
2 Mokhtasar Malayalam
നിങ്ങളോട് കരുണ കാണിക്കുകയും, നിങ്ങളെ പ്രശംസിക്കുകയും ചെയ്യുന്നവൻ അവനാകുന്നു. നിങ്ങൾക്ക് വേണ്ടി അവൻ്റെ മലക്കുകൾ പ്രാർത്ഥിക്കുകയും ചെയ്യുന്നു; നിങ്ങളെ (അല്ലാഹുവിനെ) നിഷേധിക്കുക എന്നതിൻ്റെ ഇരുട്ടുകളിൽ നിന്നും (അല്ലാഹുവിൽ) വിശ്വസിക്കുന്നതിൻ്റെ വെളിച്ചത്തിലേക്ക് കൊണ്ടു വരുന്നതിന് വേണ്ടി. അല്ലാഹു (അവനിൽ) വിശ്വസിച്ചവരുടെ മേൽ ധാരാളമായി കരുണ ചൊരിയുന്നവനാകുന്നു. അവനെ അനുസരിക്കുകയും, അവൻ്റെ കൽപ്പനകൾ പാലിക്കുകയും, അവൻ വിലക്കിയവ ഉപേക്ഷിക്കുകയും ചെയ്താൽ അവരെ അവൻ ശിക്ഷിക്കുകയില്ല.