Qulid 'ul lazeena za'amtum min doonil laahi laa yamlikoona misqaala zarratin fissamaawaati wa laa fil ardi wa maa lahum feehimaa min shirkinw wa maa lahoo minhum min zaheer (Sabaʾ 34:22)
Say, [O Muhammad], "Invoke those you claim [as deities] besides Allah." They do not possess an atom's weight [of ability] in the heavens or on the earth, and they do not have therein any partnership [with Him], nor is there for Him from among them any assistant. (Saba [34] : 22)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
പറയുക: അല്ലാഹുവെവെടിഞ്ഞ് നിങ്ങള്‍ ദൈവമായി സങ്കല്‍പിച്ചുണ്ടാക്കിയവരോടൊക്കെ വിളിച്ചു പ്രാര്‍ഥിച്ചുനോക്കുക. ആകാശത്ത് ഒരണുത്തൂക്കത്തിന്റെ ഉടമാവകാശംപോലും അവര്‍ക്കില്ല. ഭൂമിയിലുമില്ല. അവ രണ്ടിലും അവര്‍ക്കൊരു പങ്കുമില്ല. അവരിലാരിലും അല്ലാഹുവിന് ഒരു സഹായിയുമില്ല. (സബഅ് [34] : 22)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
പറയുക: അല്ലാഹുവിന് പുറമെ നിങ്ങള്‍ ജല്‍പിച്ചുകൊണ്ടിരിക്കുന്നവരോടെല്ലാം നിങ്ങള്‍ പ്രാര്‍ത്ഥിച്ചു നോക്കുക. ആകാശത്തിലാകട്ടെ ഭൂമിയിലാകട്ടെ ഒരു അണുവിന്റെ തൂക്കം പോലും അവര്‍ ഉടമപ്പെടുത്തുന്നില്ല. അവ രണ്ടിലും അവര്‍ക്ക് യാതൊരു പങ്കുമില്ല. അവരുടെ കൂട്ടത്തില്‍ അവന്ന് സഹായിയായി ആരുമില്ല.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ റസൂലേ! ഈ ബഹുദൈവാരാധകരോട് പറയുക: അല്ലാഹുവിന് പുറമെ നിങ്ങളുടെ ആരാധ്യരാണെന്ന് നിങ്ങൾ ജൽപ്പിക്കുന്നവരെയെല്ലാം വിളിക്കുക; അവർ നിങ്ങൾക്കെന്തെങ്കിലും ഒരു ഉപകാരം നേടിത്തരുകയോ, ഏതെങ്കിലുമൊരു ഉപദ്രവം നിങ്ങളിൽ നിന്ന് നീക്കിത്തരികയോ ചെയ്യട്ടെ! ആകാശങ്ങളിലോ ഭൂമിയിലോ ഒരു ഉറുമ്പിൻ്റെ തൂക്കം പോലും അവർ ഉടമപ്പെടുത്തുന്നില്ല. അവയുടെ (ഉടമസ്ഥതയിൽ) അല്ലാഹുവിനോടൊപ്പം എന്തെങ്കിലുമൊരു പങ്കും അവർക്കില്ല. സഹായിക്കുന്ന ഒരു സഹായിയും അവരുടെ കൂട്ടത്തിൽ അല്ലാഹുവിനില്ല. അവൻ എല്ലാ പങ്കുകാരിൽ നിന്നും സഹായികളിൽ നിന്നും പരിപൂർണ്ണ ധന്യനത്രെ!