Skip to main content

وَّقَالُوْٓا اٰمَنَّا بِهٖۚ وَاَنّٰى لَهُمُ التَّنَاوُشُ مِنْ مَّكَانٍۢ بَعِيْدٍۚ   ( سبإ: ٥٢ )

waqālū
وَقَالُوٓا۟
And they will say
അവര്‍ പറയുകയും ചെയ്യും
āmannā bihi
ءَامَنَّا بِهِۦ
"We believe in it"
ഞങ്ങള്‍ അതില്‍ (അദ്ദേഹത്തില്‍) വിശ്വസിച്ചു
wa-annā lahumu
وَأَنَّىٰ لَهُمُ
But how for them
എങ്ങിനെയാണ് (എവിടെനിന്നാണ്) അവര്‍ക്കു
l-tanāwushu
ٱلتَّنَاوُشُ
(will be) the receiving
കരസ്ഥമാകല്‍, കയ്പറ്റല്‍, കിട്ടല്‍
min makānin
مِن مَّكَانٍۭ
from a place
ഒരു സ്ഥലത്തുനിന്നു
baʿīdin
بَعِيدٍ
far off?
വിദൂരമായ, അകന്ന

Wa qaloo aamannaa bihee wa annaa lahumut tanaawushu mim makaanim ba'eed (Sabaʾ 34:52)

English Sahih:

And they will [then] say, "We believe in it!" But how for them will be the taking [of faith] from a place far away? (Saba [34] : 52)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അപ്പോഴവര്‍ പറയും: ''ഞങ്ങള്‍ അദ്ദേഹത്തില്‍ വിശ്വസിച്ചിരിക്കുന്നു.'' എന്നാല്‍ കാര്യം ഏറെ ദൂരെയായിപ്പോയി. കൈവിട്ടകന്നത് എങ്ങനെ കൈവരിക്കാനാണ്? (സബഅ് [34] : 52)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ഇതില്‍ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്നവര്‍ പറയുകയും ചെയ്യും. വിദൂരമായ ഒരു സ്ഥലത്ത് നിന്ന് അവര്‍ക്ക് എങ്ങനെയാണ് (ആ വിശ്വാസം) നേടിയെടുക്കാന്‍ കഴിയുക.[1]

[1] കടുത്ത സത്യനിഷേധത്തില്‍ ഉറച്ചുനില്‍ക്കുകയും, സത്യവിശ്വാസത്തില്‍ നിന്ന് ബഹുദൂരം അകലുകയും ചെയ്ത അവിശ്വാസികള്‍ക്ക് ആപത്ത് മുന്നില്‍ കാണുമ്പോള്‍ 'ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു' എന്ന് പ്രസ്താവിക്കുന്നതു കൊണ്ടുമാത്രം വിശ്വാസത്തിന്റെ മഹത്വം നേടിയെടുക്കാനാവില്ല എന്നര്‍ത്ഥം.
ന്യായവിധിയുടെ നാളില്‍, സത്യം സംശയാതീതമായി ബോധ്യപ്പെട്ടതിനുശേഷം വിശ്വാസപ്രഖ്യാപനം നടത്തുന്നതിന്റെ നിഷ്ഫലതയാണ് ഈ വചനത്തില്‍ ചൂണ്ടിക്കാണിക്കുന്നതെന്നും ചില വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.