Whatever Allah grants to people of mercy – none can withhold it; and whatever He withholds – none can release it thereafter. And He is the Exalted in Might, the Wise. (Fatir [35] : 2)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അല്ലാഹു മനുഷ്യര്‍ക്ക് അനുഗ്രഹത്തിന്റെ വല്ല കവാടവും തുറന്നു കൊടുക്കുകയാണെങ്കില്‍ അത് തടയാന്‍ ആര്‍ക്കും സാധ്യമല്ല. അവന് എന്തെങ്കിലും തടഞ്ഞുവെക്കുകയാണെങ്കില്‍ അതു വിട്ടുകൊടുക്കാനും ആര്‍ക്കുമാവില്ല. അവന് പ്രതാപിയും യുക്തിമാനുമാണ്. (ഫാത്വിര് [35] : 2)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അല്ലാഹു മനുഷ്യര്‍ക്ക് വല്ല കാരുണ്യവും തുറന്നുകൊടുക്കുന്ന പക്ഷം അത് പിടിച്ചു വെക്കാനാരുമില്ല. അവന് വല്ലതും പിടിച്ച് വെക്കുന്ന പക്ഷം അതിന് ശേഷം അത് വിട്ടുകൊടുക്കാനും ആരുമില്ല. അവനത്രെ പ്രതാപിയും യുക്തിമാനും.
2 Mokhtasar Malayalam
തീർച്ചയായും എല്ലാ വസ്തുക്കളുടെയും താക്കോലുകൾ അല്ലാഹുവിൻ്റെ പക്കലാണ്. അല്ലാഹു അവൻ്റെ അനുഗ്രഹമായി വല്ല ഉപജീവനമോ സന്മാർഗമോ സൗഭാഗ്യമോ മറ്റോ മനുഷ്യർക്ക് തുറന്നു നൽകിയാൽ അത് തടുത്തു വെക്കാൻ സാധിക്കുന്ന ഒരാളുമില്ല. അതിൽ വല്ലതും അല്ലാഹു പിടിച്ചു വെച്ചാൽ അത് അല്ലാഹു തടഞ്ഞു വെച്ചതിന് ശേഷം തുറന്നു കൊടുക്കാനും ആരുമില്ല. അവനാകുന്നു ഒരാൾക്കും പരാജയപ്പെടുത്താൻ സാധിക്കാത്ത മഹാപ്രതാപിയും (അസീസ്), തൻ്റെ സൃഷ്ടിപ്പിലും വിധിയിലും നിയന്ത്രണത്തിലും ഏറ്റവും യുക്തമായത് പ്രവർത്തിക്കുന്നവനും (ഹകീം).