Skip to main content

وَمِنَ النَّاسِ وَالدَّوَاۤبِّ وَالْاَنْعَامِ مُخْتَلِفٌ اَلْوَانُهٗ كَذٰلِكَۗ اِنَّمَا يَخْشَى اللّٰهَ مِنْ عِبَادِهِ الْعُلَمٰۤؤُاۗ اِنَّ اللّٰهَ عَزِيْزٌ غَفُوْرٌ   ( فاطر: ٢٨ )

wamina l-nāsi
وَمِنَ ٱلنَّاسِ
And among men
മനുഷ്യരിലുണ്ട്
wal-dawābi
وَٱلدَّوَآبِّ
and moving creatures
ജീവജന്തുക്കളിലും
wal-anʿāmi
وَٱلْأَنْعَٰمِ
and the cattle
കന്നുകാലി (ആടുമാടൊട്ടകം)കളിലും
mukh'talifun alwānuhu
مُخْتَلِفٌ أَلْوَٰنُهُۥ
(are) various [their] colors
വര്‍ണ്ണം വ്യത്യസ്തമായതു
kadhālika
كَذَٰلِكَۗ
likewise
അതുപോലെ
innamā yakhshā
إِنَّمَا يَخْشَى
Only fear
തീര്‍ച്ചയായും ഭയപ്പെടുന്നുളളു
l-laha
ٱللَّهَ
Allah
അല്ലാഹുവിനെ
min ʿibādihi
مِنْ عِبَادِهِ
among His slaves
അവന്റെ അടിയാന്‍മാരില്‍നിന്നു
l-ʿulamāu
ٱلْعُلَمَٰٓؤُا۟ۗ
those who have knowledge
അറിവുള്ളവര്‍ (മാത്രം)
inna l-laha
إِنَّ ٱللَّهَ
Indeed Allah
നിശ്ചയമായും അല്ലാഹു
ʿazīzun
عَزِيزٌ
(is) All-Mighty
പ്രതാപശാലിയാണ്
ghafūrun
غَفُورٌ
Oft-Forgiving
വളരെ പൊറുക്കുന്നവനാണ്

Wa minan naasi wadda waaabbi wal an'aami mukhtalifun alwaanuhoo kazalik; innamaa yakhshal laaha min 'ibaadihil 'ulamaaa'; innal laaha 'Azeezun Ghafoor (Fāṭir 35:28)

English Sahih:

And among people and moving creatures and grazing livestock are various colors similarly. Only those fear Allah, from among His servants, who have knowledge. Indeed, Allah is Exalted in Might and Forgiving. (Fatir [35] : 28)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

മനുഷ്യരിലും മൃഗങ്ങളിലും കന്നുകാലികളിലും വ്യത്യസ്ത വര്‍ണമുള്ളവയുണ്ട്. തീര്‍ച്ചയായും ദൈവദാസന്മാരില്‍ അവനെ ഭയപ്പെടുന്നത് അറിവുള്ളവര്‍ മാത്രമാണ്. സംശയമില്ല; അല്ലാഹു പ്രതാപിയാണ്. ഏറെ പൊറുക്കുന്നവനും. (ഫാത്വിര്‍ [35] : 28)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

മനുഷ്യരിലും മൃഗങ്ങളിലും കന്നുകാലികളിലും അതുപോലെ വിഭിന്ന വര്‍ണങ്ങളുള്ളവയുണ്ട്‌.[1] അല്ലാഹുവെ ഭയപ്പെടുന്നത് അവന്‍റെ ദാസന്‍മാരില്‍ നിന്ന് അറിവുള്ളവര്‍ മാത്രമാകുന്നു.[2] തീര്‍ച്ചയായും അല്ലാഹു പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു.

[1] പ്രകൃതിദൃശ്യങ്ങളിലെ വര്‍ണവിന്യാസം വിസ്മയാവഹമായ ഒരു പ്രതിഭാസമത്രെ. വര്‍ണവൈവിധ്യങ്ങളുടെ പിന്നിലെ നിഗൂഢതകള്‍ പലതും ഇനിയും അനാവരണം ചെയ്യപ്പെട്ടിട്ടില്ല. അല്ലാഹുവിന്റെ സൃഷ്ടി വൈവിധ്യത്തിന്റെ നിദര്‍ശനങ്ങളത്രെ വര്‍ണങ്ങള്‍.
[2] ബുദ്ധിജീവികളെന്ന് സ്വയം കരുതുന്ന ചില ആളുകളുണ്ട്. അല്ലാഹുവിനെക്കുറിച്ചുള്ള ഭയത്തെപ്പറ്റി അവര്‍ എക്കാലത്തും പ്രചരിപ്പിച്ചുപോന്നത്, അത് മന്ദബുദ്ധികളുടെ മാനസിക ദൗര്‍ബല്യമാണെന്നാണ്. ഇത് തെറ്റാണെന്നും, അറിവും ആര്‍ജവവും ഉള്ള ആളുകള്‍ അല്ലാഹുവിനെ ഭയമുള്ളവരായിരിക്കുമെന്നും ഈ വചനം വ്യക്തമാക്കുന്നു. മിഥ്യാ ഭ്രമങ്ങളിലകപ്പെട്ട് മതവിരുദ്ധ പ്രചാരണങ്ങള്‍ക്ക് നേതൃത്വം വഹിച്ചിരുന്ന പലരും പക്വത കൈവരുമ്പോള്‍ ഉറച്ച വിശ്വാസികളായി മാറുന്ന അനുഭവങ്ങള്‍ യാഥാര്‍ഥ്യബോധമുള്ളവരുടെ കണ്ണുതുറപ്പിക്കാന്‍ പര്യാപ്തമത്രെ.