Indeed, those who recite the Book of Allah and establish prayer and spend [in His cause] out of what We have provided them, secretly and publicly, [can] expect a transaction [i.e., profit] that will never perish – (Fatir [35] : 29)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ദൈവികഗ്രന്ഥം പാരായണം ചെയ്യുകയും നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുകയും നാം നല്‍കിയതില്‍നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും ചെയ്യുന്നവര്‍ തീര്‍ച്ചയായും നഷ്ടം പറ്റാത്ത കച്ചവടം കൊതിക്കുന്നവരാണ്. (ഫാത്വിര് [35] : 29)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
തീര്‍ച്ചയായും അല്ലാഹുവിന്റെ ഗ്രന്ഥം പാരായണം ചെയ്യുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, നാം കൊടുത്തിട്ടുള്ളതില്‍ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും ചെയ്യുന്നവരാരോ അവര്‍ ആശിക്കുന്നത് ഒരിക്കലും നഷ്ടം സംഭവിക്കാത്ത ഒരു കച്ചവടമാകുന്നു.
2 Mokhtasar Malayalam
തീർച്ചയായും നമ്മുടെ ദൂതൻ്റെ മേൽ നാം അവതരിപ്പിച്ച, അല്ലാഹുവിൻ്റെ ഗ്രന്ഥം പാരായണം ചെയ്യുകയും അതിലുള്ളത് അനുസരിച്ച് പ്രവർത്തിക്കുകയും, ഏറ്റവും നല്ല നിലക്ക് നിസ്കാരം പൂർത്തീകരിക്കുകയും, നാം ഉപജീവനമായി നൽകിയതിൽ നിന്ന് സകാത്തായും (നിർബന്ധദാനം) മറ്റും രഹസ്യമായും പരസ്യമായും ദാനം നൽകുകയും ചെയ്യുന്നവർ; അവർ തങ്ങളുടെ ഈ പ്രവർത്തനങ്ങൾ കൊണ്ട് പ്രതീക്ഷ വെക്കുന്നത് അല്ലാഹുവിങ്കലുള്ള -ഒരിക്കലും നഷ്ടം സംഭവിക്കാത്ത- ഒരു കച്ചവടമാകുന്നു.