അവന് അവരെ താമസിപ്പിക്കുന്നു, പിന്തിച്ചുവെക്കുന്നു
ilā ajalin
إِلَىٰٓ أَجَلٍ
till a term
ഒരു അവധിവരെ
musamman
مُّسَمًّىۖ
appointed
നിര്‍ണ്ണയിക്കപ്പെട്ട
fa-idhā jāa
فَإِذَا جَآءَ
And when comes
എന്നിട്ടു വന്നാല്‍
ajaluhum
أَجَلُهُمْ
their term
അവരുടെ അവധി
fa-inna l-laha
فَإِنَّ ٱللَّهَ
then indeed Allah
അപ്പോള്‍ അല്ലാഹു
kāna
كَانَ
is
ആകുന്നു
biʿibādihi
بِعِبَادِهِۦ
of His slaves
തന്റെ അടിയാന്മാരെപ്പറ്റി
baṣīran
بَصِيرًۢا
All-Seer
കണ്ടറിയുന്നവന്
Wa law yu'aakhizul laahun naasa bima kasaboo maa taraka 'alaa zahrihaa min daaabbatinw wa laakiny yu'akhkhiruhum ilaaa ajalim musamman fa izaa jaaa'a ajaluhum fa innal laaha kaana bi'ibaadihee Baseeraa (Fāṭir 35:45)
And if Allah were to impose blame on the people for what they have earned, He would not leave upon it [i.e., the earth] any creature. But He defers them for a specified term. And when their time comes, then indeed Allah has ever been, of His servants, Seeing. (Fatir [35] : 45)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അല്ലാഹു മനുഷ്യരെ, അവര്‍ ചെയ്തുകൂട്ടിയതിന്റെ പേരില്‍ പിടികൂടി ശിക്ഷിക്കുകയാണെങ്കില്‍ ഭൂമുഖത്ത് ഒരു ജന്തുവെയും അവന് ബാക്കിവെക്കുമായിരുന്നില്ല. എന്നാല്‍ ഒരു നിശ്ചിത അവധിവരെ അവനവര്‍ക്ക് അവസരം നീട്ടിക്കൊടുക്കുന്നു. അങ്ങനെ അവരുടെ കാലാവധി വന്നെത്തിയാല്‍ തീര്‍ച്ചയായും അല്ലാഹു തന്റെ ദാസന്മാരെ കണ്ടറിയുന്നതാണ്. (ഫാത്വിര് [35] : 45)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അല്ലാഹു മനുഷ്യരെ അവര്‍ പ്രവര്‍ത്തിച്ചതിന്റെ പേരില്‍ (ഉടനെതന്നെ) പിടിച്ച് ശിക്ഷിക്കുകയായിരുന്നുവെങ്കില്‍ ഭൂമുഖത്ത് ഒരു ജന്തുവെയും അവന് വിട്ടേക്കുകയില്ലായിരുന്നു. എന്നാല്‍ ഒരു നിശ്ചിത അവധിവരെ അവരെ അവന് നീട്ടിയിടുന്നു. അങ്ങനെ അവരുടെ അവധി വന്നെത്തിയാല്‍ (അവര്‍ക്ക് രക്ഷപ്പെടാനാവില്ല.) കാരണം, തീര്‍ച്ചയായും അല്ലാഹു തന്റെ ദാസന്മാരെപ്പറ്റി കണ്ടറിയുന്നവനാകുന്നു.
2 Mokhtasar Malayalam
മനുഷ്യർ ചെയ്ത തിന്മകളുടെയും അവർ പ്രവർത്തിച്ചു വെച്ച മ്ലേഛതകളുടെയും ശിക്ഷ ഉടനടി അല്ലാഹു നൽകിയിരുന്നെങ്കിൽ ഭൂമിക്ക് മുകളിലുള്ള സർവ്വരെയും അവർ ഉടമപ്പെടുത്തിയ മൃഗങ്ങളെയും സമ്പാദ്യങ്ങളെയുമെല്ലാം അല്ലാഹു പൊടുന്നനെ നശിപ്പിക്കുമായിരുന്നു. എന്നാൽ അല്ലാഹു അവരെ നിശ്ചയിക്കപ്പെട്ട ഒരു അവധി വരെ വിട്ടിരിക്കുന്നു; അന്ത്യനാളാകുന്നു ആ അവധി. പരലോകദിനം വന്നു കഴിഞ്ഞാൽ തീർച്ചയായും അല്ലാഹു തൻ്റെ അടിമകളെ നന്നായി കണ്ടറിയുന്നവനാകുന്നു. അവരുടെ ഒരു കാര്യവും അവന് അവ്യക്തമാവുകയില്ല. അപ്പോൾ അവരുടെ പ്രവർത്തനങ്ങൾക്കെല്ലാമുള്ള പ്രതിഫലം അവൻ നൽകുന്നതാണ്. നന്മയാണെങ്കിൽ നന്മ. തിന്മയാണെങ്കിൽ തിന്മ.