Skip to main content

وَاضْرِبْ لَهُمْ مَّثَلًا اَصْحٰبَ الْقَرْيَةِۘ اِذْ جَاۤءَهَا الْمُرْسَلُوْنَۚ   ( يس: ١٣ )

wa-iḍ'rib lahum
وَٱضْرِبْ لَهُم
And set forth to them
അവര്‍ക്കു വിവരിച്ചു കൊടുക്കുക
mathalan
مَّثَلًا
an example
ഒരു ഉപമ
aṣḥāba l-qaryati
أَصْحَٰبَ ٱلْقَرْيَةِ
(of the) companions (of) the city
(ആ) രാജ്യക്കാരെ
idh jāahā
إِذْ جَآءَهَا
when came to it
അവിടെ ചെന്ന സന്ദര്‍ഭം
l-mur'salūna
ٱلْمُرْسَلُونَ
the Messengers
ദൂതന്മാര്‍, മുര്‍സലുകള്‍

Wadrib lahum masalan Ashaabal Qaryatih; iz jaaa'ahal mursaloon (Yāʾ Sīn 36:13)

English Sahih:

And present to them an example: the people of the city, when the messengers came to it – (Ya-Sin [36] : 13)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ഒരു ഉദാഹരണമെന്ന നിലയില്‍ ആ നാട്ടുകാരുടെ കഥ ഇവര്‍ക്ക് പറഞ്ഞുകൊടുക്കുക: ദൈവദൂതന്മാര്‍ അവിടെ ചെന്ന സന്ദര്‍ഭം! (യാസീന്‍ [36] : 13)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ആ രാജ്യക്കാരെ [1] ഒരു ഉദാഹരണമെന്ന നിലയ്ക്ക് നീ അവര്‍ക്ക് പറഞ്ഞുകൊടുക്കുക.(അല്ലാഹുവിന്റെ) ദൂതന്‍മാര്‍ അവിടെ ചെന്ന സന്ദര്‍ഭം.

[1] ഈ നാട് ഏതെന്നോ, അവിടേക്ക് നിയോഗിക്കപ്പെട്ട റസൂലുകൾ ആരെന്നോ വിശുദ്ധഖുര്‍ആനിൽ വന്നിട്ടില്ല. സ്ഥിരപ്പെട്ട ഹദീസുകളിലും ഈ കാര്യം വിശദീകരിക്കപ്പെട്ടിട്ടില്ല. അല്ലാഹുവിന്റെ റസൂലുകളുടെ കാര്യത്തില്‍ ആ നാട്ടുകാര്‍ സ്വീകരിച്ച നിലപാടും അതിന്റെ അനന്തരഫലവുമാണ് ഇവിടെ ഊന്നിപ്പറയുന്നത്.