Skip to main content

اِذْ اَرْسَلْنَآ اِلَيْهِمُ اثْنَيْنِ فَكَذَّبُوْهُمَا فَعَزَّزْنَا بِثَالِثٍ فَقَالُوْٓا اِنَّآ اِلَيْكُمْ مُّرْسَلُوْنَ   ( يس: ١٤ )

idh arsalnā
إِذْ أَرْسَلْنَآ
When We sent
നാം അയച്ചപ്പോള്‍
ilayhimu
إِلَيْهِمُ
to them
അവരിലേക്ക്‌
ith'nayni
ٱثْنَيْنِ
two (Messengers)
രണ്ടാളെ
fakadhabūhumā
فَكَذَّبُوهُمَا
but they denied both of them
എന്നിട്ടവര്‍ അവരെ വ്യാജമാക്കി
faʿazzaznā
فَعَزَّزْنَا
so We strengthened them
അപ്പോള്‍ നാം പ്രബല (ശക്തി)പ്പെടുത്തി
bithālithin
بِثَالِثٍ
with a third
ഒരു മൂന്നാമനെക്കൊണ്ടു
faqālū
فَقَالُوٓا۟
and they said
എന്നിട്ടവര്‍ പറഞ്ഞു
innā
إِنَّآ
"Indeed We
നിശ്ചയമായും ഞങ്ങള്‍
ilaykum
إِلَيْكُم
to you
നിങ്ങളിലേക്കു
mur'salūna
مُّرْسَلُونَ
(are) Messengers"
അയക്കപ്പെട്ടവരാണ് (ദൂതന്മാരാണ്)

Iz arsalnaaa ilaihimusnaini fakazzaboohumaa fa'azzaznaa bisaalisin faqaalooo innaaa ilaikum mursaloon (Yāʾ Sīn 36:14)

English Sahih:

When We sent to them two but they denied them, so We strengthened [them] with a third, and they said, "Indeed, we are messengers to you." (Ya-Sin [36] : 14)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

നാം അവരുടെ അടുത്തേക്ക് രണ്ടു ദൈവദൂതന്മാരെ അയച്ചു. അപ്പോള്‍ അവരിരുവരെയും ആ ജനം തള്ളിപ്പറഞ്ഞു. പിന്നെ നാം മൂന്നാമതൊരാളെ അയച്ച് അവര്‍ക്ക് പിന്‍ബലമേകി. അങ്ങനെ അവരെല്ലാം ആവര്‍ത്തിച്ചു പറഞ്ഞു: ''ഞങ്ങള്‍ നിങ്ങളുടെ അടുത്തേക്ക് അയക്കപ്പെട്ട ദൈവദൂതന്മാരാണ്.'' (യാസീന്‍ [36] : 14)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അവരിലേക്ക് രണ്ടുപേരെ നാം ദൂതന്‍മാരായി അയച്ചപ്പോള്‍ അവരെ അവര്‍ നിഷേധിച്ചുതള്ളി. അപ്പോള്‍ ഒരു മൂന്നാമനെക്കൊണ്ട് നാം അവര്‍ക്ക് പിന്‍ബലം നല്‍കി. എന്നിട്ടവര്‍ പറഞ്ഞു: തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളുടെ അടുത്തേക്ക് നിയോഗിക്കപ്പെട്ടവരാകുന്നു.